ഏലിയാമ്മ തോമസ്(87) അക്കരെ നാട്ടിൽ
ഡാളസ്: ഏലിയാമ്മ തോമസ് (അമ്മാൾ – 87) മാർച്ച് 23 ന് ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. തിരുവല്ല സ്വദേശികളും, പരമ്പരാഗത യാക്കോബായ വിശ്വാസികളുമായിരുന്ന പരേതരായ CM ഡാനിയേൽ – മറിയാമ്മ ഡാനിയേൽ ദമ്പതികളുടെ ഏഴുമക്കളിൽ മൂന്നാമതായി ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസാനന്തരം നഴ്സിംഗ് പഠനത്തിനായി ജയ്പൂരിലേക്ക് പോവുകയും തുടർന്ന് 11 വർഷത്തോളം ജയ്പൂരിൽ നഴ്സിംഗ് മേഖലയിൽ ജോലി ചെയ്തുവന്നു. 1972-ൽ ജോലിയോടുള്ള ബന്ധത്തിൽ ന്യൂയോർക്കിൽ എത്തുകയും 25 വർഷത്തോളം ന്യൂയോർക്ക് ക്വീൻസിലുള്ള സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ ആതുര സേവനരംഗത്ത് ഭൗതിക ജോലിയോടൊപ്പം ആയിരുന്നു. ന്യൂയോർക്കിൽ വെച്ച് പെന്തക്കോസ്ത് അനുഭവത്തിലേക്ക് ആകൃഷ്ടയായ ഏലിയാമ്മയും, കുടുംബവും വിശ്വാസ സ്നാനം സ്വീകരിച്ച് റിച്ച് മൗണ്ട് ഹില്ലിലുള്ള ന്യൂയോർക്ക് ഗോസ്പൽ അസംബ്ലി സഭയുടെ അംഗങ്ങളായി തുടർന്നു. 1995-ൽ അർബുദ രോഗബാധിതയായി ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും തുടർ ചികിത്സകൾ തേടാതെ ദൈവീക രോഗശാന്തിയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ചു. 2010-ൽ ഡാളസിലേക്ക് താമസം മാറിയ കുടുംബം കമ്പാഷനേറ്റ് ചർച്ച് ഓഫ് ഗോഡ്, ഫോർണിയിൽ ആരാധിച്ചു പോരുന്നു. തിരുവല്ല സ്വദേശി PM തോമസ് ആണ് ഭർത്താവ്.
മക്കൾ: ജെസ്സി തോമസ്, ബിന്ദു തോമസ്.
ഭൗതിക സംസ്കാരം മാർച്ച് 31 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സണ്ണി വെയ്ൽ ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിലെ (500 US 80, Sunnyvale , Texas ) ശുശ്രൂഷകൾക്ക് ശേഷം നടക്കും.




- Advertisement -
Comments are closed, but trackbacks and pingbacks are open.