പാസ്റ്റർ എൻ.സി മാത്യു അക്കരെ നാട്ടിൽ
ഇരിട്ടി : അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആദ്യകാല ശുശ്രൂഷകന്മാരിൽ ഒരാളും അര നൂറ്റാണ്ടിലധികമായി മലബാറിൽ സുവിശേഷത്തിനായി അക്ഷീണം പോരാടുകയും ചെയ്ത കർത്തൃദാസൻ നെടുംപ്ലാക്കൽ പാസ്റ്റർ എൻ സി മാത്യു (90 വയസ്സ്) മാർച്ച് 28 വെള്ളിയാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഇരിട്ടി വള്ളിത്തോട് മൂത്ത മകൾ ഷേർളി മാത്യുവിനോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
പാസ്റ്റർ എൻ സി മാത്യു പുനലൂർ ബെതേൽ ബൈബിൾ കോളേജിൽ നിന്നും വേദ പഠനം പൂർത്തിയാക്കി ശേഷം മലബാറിൽ വിവിധ സ്ഥലങ്ങളിൽ വേല ആരംഭിച്ചു. പാസ്റ്റർ എൻ സി മാത്യുവിന്റെ തീർത്തും ഉത്തമ സമർപ്പണ മനോഭാവത്തോടെയുള്ള പ്രേഷിത വേലയിൽ അനേകം പുതിയ സഭകൾ സ്ഥാപിക്കുവാനും, അനവധി ആത്മാക്കളെ ദൈവ രാജ്യത്തിനായി നേടുവാനും കർത്താവ് സഹായിച്ചു. കൊടക്കൽ, കാണിച്ചാർ, ചെറുപുഴ, അറബി, പാലക്കാട് റ്റൗൺ, കോഴിക്കോട്, കണ്ണൂർ എന്നീ സഭകൾ ശ്രുഷൂഷകനായിരുന്നു പാസ്റ്റർ എൻ സി മാത്യു.
പാസ്റ്റർ എൻ സി മാത്യു അസംബ്ലിസ് ഓഫ് ഗോഡ് മലബാർ മേഖല ഡയറക്ടർ, മേഖല എക്സിക്യൂട്ടീവ്, വിവിധ സെന്ററുകളുടെ സെന്റർ ശുശ്രൂഷകൻ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : വെള്ളറ പുത്തൻപുരയിൽ കുടുംബാംഗം പരേതയായ ശ്രീമതി ശോശാമ്മ മാത്യു. മക്കൾ : ജെയിംസ് മാത്യു (യു എസ് എ), ഷേർളി മാത്യു, വിക്ടർ മാത്യു, പാസ്റ്റർ വിൻസെന്റ് മാത്യു, ഷാന്റി മാത്യു (യു എസ് എ), ബീന മാത്യു. മരുമക്കൾ : ലൈസ ജെയിംസ്, എൻ എക്സ് മാത്യു, ലിസി വിക്ടർ, ഷൈല വിൻസെന്റ്, പാസ്റ്റർ തോമസ് ചാക്കോ, പാസ്റ്റർ തോമസ് വിളമ്പുകണ്ടം.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.




- Advertisement -
Comments are closed, but trackbacks and pingbacks are open.