ലഹരി വിരുദ്ധ ക്യാമ്പയിനും ആരോഗ്യബോധവൽക്കരണ സെമിനാറും നടന്നു
കോന്നി: കേരള കൗൺസിൽ ഓഫ് ചർച്ചസ് (KCC) കോന്നി സോണും കൊക്കാത്തോട് മാർത്തോമ്മാ മിഷനും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിനും ആരോഗ്യബോധവൽക്കരണ സെമിനാറും കൊക്കത്തോട് പ്രതീക്ഷ ശിശു വികസന കേന്ദ്രത്തിൽ വച്ച് നടത്തപ്പെട്ടു.
കൊക്കാത്തോട് മാർത്തോമ്മാ മിഷനറിയും കെസിസി കോന്നി സോൺ ചിൽഡ്രൻസ് കമ്മീഷന്റെ ചെയർമാനും ആയ റവ. എൽവിൻ ചെറിയാൻ എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ കെസിസി കോന്നി സോൺ സെക്രട്ടറി മാത്യൂസൺ പി. തോമസ് ഉദ്ഘാടനം ചെയ്തു മുഖ്യ സന്ദേശം നൽകി. കെസിസി കോന്നി അസംബ്ലിയുടെ സെക്രട്ടറി അനീഷ് തോമസ് , വൈസ് പ്രസിഡൻറ് മാരായ റവ.രാജീവ് ഡാനിയൽ, റവ. ഫാ. സജു തോമസ്, കൺവീനർ ജോൺ മാത്യു ഊട്ടുപാറ, മഞ്ജു എസ് , സുവി. അനീഷ് ഡാനിയൽ, ഷീജ മാത്യു, അഞ്ചലി എന്നിവർ പ്രസംഗിച്ചു. ജിൻസി കുഞ്ഞുമോൻ ആരോഗ്യബോധവൽക്കരണ സെമിനാറിന് നേതൃത്വം നൽകി.




- Advertisement -
Comments are closed, but trackbacks and pingbacks are open.