മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി സിഎസ്‌ഐ മലബാര്‍ മഹായിടവക നിര്‍മിക്കുന്ന 16 വീടുകളുടെ ശിലാസ്ഥാപനം നടന്നു
തൃക്കൈപ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള സിഎസ്‌ഐ മലബാര്‍ മഹായിടവകയുടെ പുനരധിവാസ പദ്ധതിയായ ആര്‍ദ്രം പദ്ധതിയുടെ ശിലാസ്ഥാപനം നടന്നു.
മലബാര്‍ മഹായിടവക ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടര്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. മേപ്പാടി തൃക്കൈപ്പറ്റ നെല്ലിമാളത്ത് 1.10 ഏക്കര്‍ ഭൂമിയില്‍ 16 വീടുകളാണ് ആര്‍ദ്രം പദ്ധതിയില്‍ നിര്‍മിക്കുന്നത്.
ശിലാസ്ഥാപന ചടങ്ങില്‍ സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, മലബാര്‍ മഹായിടവക വൈദിക സെക്രട്ടറി റവ. ജേക്കബ് ഡാനിയേല്‍, അല്മായ സെക്രട്ടറി കെന്നറ്റ് ലാസര്‍, ട്രഷറര്‍ റവ. ഷൈന്‍ സി. കെ, റവ. ഡോ. ടി.ഐ ജെയിംസ്, പ്രോപ്പര്‍ട്ടി സെക്രട്ടറി ജോണ്‍സണ്‍ ആന്റോ, മധ്യകേരള മഹായിടവക യുവജന ബോര്‍ഡ് സെക്രട്ടറി റവ. നിബു സ്‌കറിയ, യൂത്ത് ജനറല്‍ സെക്രട്ടറി റവ. സിബി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.




- Advertisement -
Comments are closed, but trackbacks and pingbacks are open.