തിരുവനന്തപുരം: അഖിലേന്ത്യാ ഇടയ സംഗമത്തിൻ്റെ 19-ാമത് സമ്മേളനം മാർച്ച് 31 തിങ്കൾ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ തിരുവനന്തപുരം, കവടിയാർ സാൽവേഷൻ ആർമി ജോൺസൺ ഹാളിൽ വെച്ച് നടക്കും.
ജനറൽ പ്രസിഡൻ്റ് പാസ്റ്റർ കുമാരപുരം സുരേഷിൻ്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ കെ. സി. തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സുരേഷ് ബാബു മുഖ്യ സന്ദേശം നൽകും. റവ. ജി. ജെ. അലക്സാണ്ടർ ഓർഡിനേഷൻ ശുശ്രൂഷ നിർവ്വഹിക്കും. ഐഡൻ്റിറ്റി കാർഡ് വിതരണവും ആദരിക്കലും സമ്മേളനത്തിൻ്റെ ഭാഗമായി നടക്കും. വിവിധ സഭാ, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
പാസ്റ്റർ സി. കെ. നെഹമ്യ, പാസ്റ്റർ കോട്ടൂർ പി. ജോയിക്കുട്ടി, പാസ്റ്റർ ബെന്നി തുടങ്ങിയവർ നേതൃത്വം നൽകും.




- Advertisement -
Comments are closed, but trackbacks and pingbacks are open.