ഐപിസി കുണ്ടറ സെന്റർ വിമൻസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം ; പ്രവർത്തനോദ്ഘാടനം നാളെ
കുണ്ടറ: ഐ പി സി കുണ്ടറ സെന്റർ വിമൻസ് ഫെലോഷിപ്പിന്റ 2025-28 കാലയളവിലേക്കുള്ള ഭരണസമിതിയെ 2025 ഫെബ്രുവരി 22, ശനിയാഴ്ച നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തു. സെന്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ എബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ അമ്പലത്തുംകാല സഭയിൽ വെച്ച് കൂടിയ യോഗത്തിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.
പുതിയ സമിതിയുടെ പ്രവർത്തനോദ്ഘാടനം നാളെ (28 മാർച്ച് 2025, ശനിയാഴ്ച) കണ്ണംകുളം സഭയിൽ വെച്ച് നടക്കുന്ന ഉപവാസ പ്രാർത്ഥനയോടനുബന്ധിച്ച് നടക്കും. ഐ പി സി കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ് പ്രവർത്തന ഉദ്ഘാടനം നിർവ്വഹിക്കും. കൊട്ടാരക്കര മേഖലാ വിമൻസ് ഫെലോഷിപ്പ് പ്രസിഡൻ്റ് കുഞ്ഞമ്മ ബെഞ്ചമിൻ വർഗ്ഗീസ് മുഖ്യസന്ദേശം നൽകും. കേരളാ സ്റ്റേറ്റ് വിമൻസ് ഫെലോഷിപ്പ് വൈസ് പ്രസിഡൻ്റ് ആലീസ് ജോൺ റിച്ചാർഡ്സ് പങ്കെടുക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം അധ്യക്ഷത വഹിക്കും.
പുതിയ ഭരണസമിതി :
രക്ഷാധികാരി:
പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം
പ്രസിഡന്റ്:
സൂസൻ പൊന്നച്ചൻ
വൈസ് പ്രസിഡന്റ്:
സൂസമ്മ സാബു
സെക്രട്ടറി : കുഞ്ഞുമോൾ ബിജു
ജോയിന്റ് സെക്രട്ടറി റോസമ്മ സജി
ട്രഷറർ : സാലി രാജു
കമ്മിറ്റി അംഗങ്ങൾ:
ലീലാമ്മ പൊന്നൂസ്
അനില ജോസ്, കെസിയ പീറ്റർ, ജോളി ഷിജു, അന്നമ്മ വർഗീസ്, സാറാമ്മ ജോൺ, രാജി മാർട്ടിൻ.




- Advertisement -
Comments are closed, but trackbacks and pingbacks are open.