AWAKE-2025 എന്ന പ്രാർത്ഥന കൂട്ടായ്മ ഏപ്രിൽ 14 മുതൽ
പത്തനാപുരം : ആനുകാലിക ദൈവസഭകളുടേയും പുതിയ തലമുറയുടെയും ആത്മിയ ഉണർവിനായി Living God Missions ക്രമീകരിക്കുന്ന AWAKE-2025 എന്ന പ്രാർഥന കൂട്ടായ്മ 2025 ഏപ്രിൽ 14 തിങ്കൾ മുതൽ 19 ശനി വരെയുള്ള ദിവസങ്ങളിൽ പത്തനാപുരം കല്ലുംകടവ് മേരിലാന്റു ബിൽഡിങ്ങിൽ വച്ച് നടത്തപ്പെടുന്നു. ദിനവും രാവിലെയും വൈകിട്ടുമായി നടത്തപ്പെടുന്ന ഈ പ്രാർഥനയോഗങ്ങളിൽ അനുഗ്രഹിതരായ ദൈവദാസന്മാർ ആത്മീകശുശ്രൂഷകൾ ചെയ്യുന്നു .
അവസാന ദിവസമായ ശനിയാഴ്ച രാവിലെ 10.30നു ആരംഭിച്ചു വൈകീട്ട് നാലു മണിയോട് കൂടി അവസാനിക്കുന്ന നിലയിൽ ആണ് ഈ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത് .
ഈ ആത്മീയ ശുശ്രൂഷകൾക്ക് പാസ്റ്റർ ബിനു ജോൺ നേതൃത്വം നല്കുന്നു.




- Advertisement -
Comments are closed, but trackbacks and pingbacks are open.