യേശുവിൻ്റെ സവിശേഷതകൾ (അഞ്ചാം പതിപ്പ്) പ്രകാശനം ചെയ്തു.
പാസ്റ്റർ ഡോ. ഏബ്രഹാം വെൺമണി എഴുതിയ യേശുവിൻ്റെ സവിശേഷതകൾ എന്ന പുസ്തകത്തിൻ്റെ അഞ്ചാം പതിപ്പിന്റെ പ്രകാശനം സുൽത്താൻ ബത്തേരിയിൽ നടന്ന പാസ്റ്റേഴ്സ് കോൺഫ്രൻസിൽ, ബത്തേരി പാസ്റ്റേഴ്സ് ഫെലോഷിപ്പ് പ്രസിഡൻ്റ് പാസ്റ്റർ സാം തോമസ്, ചർച്ച് ഓഫ് ഗോഡ് സെൻ്റർ പാസ്റ്റർ സി. ഐ. തോമസിന് നൽകി കൊണ്ട് നിർവ്വഹിച്ചു.
ദൈവജനത്തിൻ്റെ വിശ്വാസത്തിൻ്റെ വർദ്ധനവിനും സുവിശേഷീകരണത്തിനും ഉപയുക്തമായി കൊണ്ടിരിക്കുന്ന ഈ പുസ്തകം തുടർന്ന് അനേകർക്ക് അനുഹമാകട്ടെ എന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് പാസ്റ്റർ സി.ഐ. തോമസ് പ്രസ്താവിച്ചു.
പ്രസാധകർ : തേജസ് മിനിസ്ട്രീസ്, വെൺമണി.




- Advertisement -
Comments are closed, but trackbacks and pingbacks are open.