പെന്തകോസ്ത് സമൂഹത്തിന് എതിരെ വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന പ്രതിഷേധർഹം; പിൻവലിച്ചു മാപ്പ് പറയണം പെന്തകോസ്ത് യുവജന സംഘടന (പിവൈപിഎ) കേരള സ്റ്റേറ്റ്

കുമ്പനാട് : പെന്തെക്കോസ്തുകാർ പണം മുടക്കി വ്യാപകമായി മതമാറ്റം നടത്തുന്നുവെന്ന എസ്‌. എൻ ഡി. പി യോഗം പ്രസിഡന്റ് ശ്രീ. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അപക്വവും ഒരു പുരോഗമന പ്രസ്ഥാനത്തിന്റെ നേതാവ് എന്ന നിലയിൽ വിവേകശൂന്യമായ പ്രസ്താവന ആണെന്ന് പെന്തകോസ് യുവജന സംഘടനയായ പിവൈപിഎ കേരള സ്റ്റേറ്റ്. ശ്രീ വെള്ളപള്ളി നടേശന്റെ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ നൽകിയ പെന്തകോസ്ത് സമൂഹത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പ്രസ്താവന തീർത്തും പ്രതിഷേധാർഹമായത് ആണെന്ന് ഇന്ന് കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായപ്പെട്ടു.
നൂറു വർഷത്തിൽ അധികമായ ചരിത്ര പാരമ്പര്യമുള്ള കേരളത്തിലെ പെന്തകോസ്ത് സമൂഹത്തെ ആകമാനം അവഹേളിക്കുന്ന തരത്തിലുള്ള ശ്രീ.വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അത്യന്തം പ്രതിഷേധാർഹവും അപലപനീയവും ആണെന്നും കേരളത്തിൽ നിലനിന്നു പോരുന്ന മതസൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള വാക്കുളാണ് പ്രസ്താവനക്ക് പിന്നിലുള്ളതെന്നും കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ അഭിപ്രായപ്പെട്ടു.
പെന്തെക്കോസ്തുകാർ പണം നൽകി മതപരിവർത്തനം നടത്താറില്ലെന്നും അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തെളിയെക്കേണ്ട ബാധ്യത ശ്രീ. വെള്ളാപ്പള്ളിയിൽ നിക്ഷിപ്തം ആയിരിക്കുന്നുവെന്നും പ്രലോഭിച്ചോ പണം നൽകിയോ മതം മാറ്റിയതിനുള്ള തെളിവുകൾ ശ്രീ.വെള്ളാപ്പള്ളിയുടെ പക്കൽ ഉണ്ടെങ്കിൽ അത് പരസ്യമാക്കുവാനും തെളിവുകൾ പുറത്തു വിടാനും ശ്രീ വെള്ളാപ്പള്ളി തയ്യാറാകണമെന്ന് പിവൈപിഎ സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപെട്ടു. മതേതര രാജ്യമായ ഭാരതത്തിന്റെ ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ മാത്രമെ പെന്തക്കോസ്തു സമൂഹം നടത്തുന്നുള്ളൂ. ശ്രീ വെള്ളാപ്പള്ളി ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്ന വ്യാജ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം അതിനെതിരെ നിയമ നടപടിയിലേക്ക് കടക്കുവാനുള്ള കാര്യങ്ങൾ ആലോചിക്കുമെന്നും പിവൈപിഎ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് തീരുമാനിച്ചു.

സംസ്ഥാന പിവൈപിഎ ആക്റ്റിംഗ് പ്രസിഡന്റ് ഇവാ. മോൻസി പി മാമന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റ് ബ്ലസൻ ബാബു, ട്രഷറർ ഷിബിൻ ഗിലെയാദ്, ജോയിന്റ് സെക്രട്ടറിമാരായ ലിജോ സാമൂവേൽ, സന്ദീപ് വിളമ്പുകണ്ടം, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലിങ്കൽ എന്നിവർ പങ്കെടുത്തു.

       

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.