ഐപിസി റാന്നി ഈസ്റ്റ‌് സെന്റർ കൺവെൻഷൻ മാർച്ച് 30 മുതൽ
റാന്നി: ഐപിസി റാന്നി ഈസ്റ്റ‌് സെന്റർ കൺവെൻഷൻ മാർച്ച് 30 എപ്രിൽ 6 വരെ റാന്നി ഇട്ടിയപ്പാറയിലുള്ള ഐ.പി.സി പെനിയേൽ കൺവെൻഷൻ ഗ്രൗണ്ടിൽ വച്ച് നടക്കും. ഐപിസി റാന്നി ഈസ്റ്റ‌് സെന്റർ മിനിസ്റ്റർ പാസ്സർ വർഗീസ് ഏബ്രഹാം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഐപിസി റാന്നി വെസ്‌റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.സി. എബ്രഹാം ഉത്ഘാടനം ചെയ്യും.
101 മത് കൺവൻഷനിലെ വിവിധ യോഗങ്ങളിൽ ഐപിസി സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ. കെ. സി. തോമസ്,
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ , ഐപിസി ജനറൽ ജോയിൻ്റ് സെക്രട്ടറി
ഡോ. വർക്കി എബ്രഹാം കാച്ചാണത്ത്, പാസ്റ്റർ സാജു മാത്യു , പാസ്റ്റർ തോമസ് മാമ്മൻ, പാസ്റ്റർ ടി. ഡി. ബാബു, പാസ്റ്റർ ബിജു സി. എക്സ‌്, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ ബേബി ജോൺസൺ, പാസ്റ്റർ ഷാജി എം. പോൾ, പാസ്റ്റർ ബിന്ദു പൗലോസ്, പാസ്റ്റർ സുജേഷ് പി. സാം , പാസ്റ്റർ ബിസി ജോൺ, പാസ്റ്റർ റിജിൽ കോതമംഗലം, സിസ്. സ്റ്റർലാ ലൂക്ക്, ഡോ. ജോൺ ജേക്കബ് ക്രിസ്ത്യൻ കൗൺസിലർ എന്നിവർ പ്രസംഗിക്കും.
ഗാനശുശ്രൂഷയ്ക്ക് ലോർഡ്‌സൺ ആന്റണി , ജിസൺ ആന്റണി , സ്റ്റാൻലി എബ്രഹാം, പോൾസൺ കണ്ണൂർ, റോബിൻ ജോസഫ് , സെന്റർ ക്വയർ നേതൃത്വം കൊടുക്കും.
Comments are closed, but trackbacks and pingbacks are open.