കുളക്കട ഇവാഞ്ചലിക്കൽ പള്ളി പ്രതിഷ്ഠ നടന്നു
കുളക്കട :പുതുക്കി പണികഴിപ്പിച്ച കുളക്കട സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ദേവാലയത്തിന്റെ പ്രതിഷ്ഠ ശുശ്രൂഷ പ്രാർത്ഥന മുഖരിതമായ
അന്തരീക്ഷത്തിൽ നടന്നു.
പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം മുഖ്യ കാർമ്മികത്വം വഹിച്ചു.സൗത്ത് കേരള ഡയോസിഷൻ ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ,ബിഷപ്പ് ഡോ.ടി.സി.ചെറിയാൻ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്,വികാരി ജനറൽമാരായ റവ.പി.എം.ശാമുവേൽ,റവ സി കെ ജേക്കബ്,റവ.ടി. കെ. തോമസ്, സുവിശേഷ പ്രവർത്തന ബോർഡ് അസി.സെക്രട്ടറി റവ. ജോർജ് ജോസഫ് ,സൗത്ത് കേരള ഡയോസിഷൻ സെക്രട്ടറി റവ.കെ എസ്. ജെയിംസ്,ഇടവക വികാരി റവ.കെ സജി മാത്യു,റവ.ബിജു തോമസ്,
റവ.ടോണി തോമസ്, റവ.ബിൻസൻ തോമസ്, റവ.ജോബിൻ ജോസ്, സേവിനി മേരിക്കുട്ടി ഡാനിയേൽ എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
പൊതുസമ്മേളനം സഭ പ്രിസൈഡിങ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
ഓരോ ആരാധനാലയങ്ങളും സമൂഹത്തെ ശുദ്ധീകരിക്കുന്ന ഉപ്പും പടർന്നു പിടിക്കുന്ന അന്ധകാരത്തെ നീക്കുന്ന വെളിച്ചവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിച്ചു.
കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. സജിമോൻ,ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു കുളക്കട ,വൈഎംസിഎ കൊല്ലം സബ് റീജിയൻ ചെയർമാൻ കുളക്കട രാജു,എൽ. വർഗീസ്,ഇടവക ഭാരവാഹികളായ എം.കെ. ഡാനിയേൽ,വി.എം. തോമസ്, ഡി. പൊടിയൻ, ജോൺസൺ മത്തായി,വൈദികരായറവ.പി.ജെ.ശാമുവേൽ,റവ. ടി. ഇ. വർഗീസ്, റവ.മാത്യു ഫിലിപ്പ് ,റവ. അനീഷ് മാത്യു,റവ.പി.എം. ജോജി, റവ. ഒ. പി. പൗലോസ്,റവ. പ്രകാശ് മാത്യു,റവ. തോമസ് മാത്യു, റവ.ഷാജി അലക്സാണ്ടർ, റവ. അനീഷ് തോമസ് ജോൺ,ഫാ.ജോൺ ടി. വർഗീസ്,
റവ. സാം ലുക്കോസ് എന്നിവർ പ്രസംഗിച്ചു.
Comments are closed, but trackbacks and pingbacks are open.