“ഒന്നിച്ചു കൂടാം ലഹരിക്കെതിരെ” ക്യംപെയിനുമായി : കെസിസി തണ്ണിത്തോട് സോൺ.
തണ്ണിത്തോട് : കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ നേതൃത്വത്തിൽ തണ്ണിത്തോട് പഞ്ചായത്തിലേ മുഴുവൻ അളുകളുടെയും സഹകരണത്തോട് മാർച്ച് 16 ഞായറാഴ്ച 3:30 ന് തണ്ണിത്തോട് സെൻട്രൽ ജംഗ്ഷനിൽ “ഒന്നിച്ചു കൂടാം ലഹരിക്കെതിരെ” ജനകീയ കൂട്ടായ്മയും, ലഹരിയ്ക്ക് എതിരേ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ പ്രവർത്തനം ഉദ്ഘടനവും നടക്കുന്നു. കെ സി സി സോൺ പ്രസിഡൻ്റ് റവ ഡെയിൻസ് പി സാമുവേൽ അദ്ധ്യഷത വഹിക്കുന്ന മീറ്റിംഗ് വെരി.റവ. ഫാ.ബസലേൽ റമ്പാൻ ഉദ്ഘാടന കർമ്മം നിർവഹിക്കുന്നു.
മീറ്റിംഗിൽ ശ്രീ. വിജയരാഘവൻ (SHO, തണ്ണിത്തോട് പോലീസ് സ്റ്റേഷൻ), ശ്രീ. അനിൽകുമാർ എ (അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കോന്നി ), അഡ്വ.ഡോ പ്രകാശ് പി തോമസ് (കെസിസി ജനറൽ സെക്രട്ടറി) എന്നിവർ മുഖ്യ അതിഥികളാകുന്നു. തണ്ണിത്തോട് പഞ്ചായത്തിലേ ജനപ്രതിനിധികൾ, മത, സാമൂഹൃ, രാഷ്ട്രീയ പ്രതിനിധികൾ, ബഹു വൈദികശ്രേഷ്ഠർ, കെ സി സി ഭാരവാഹികൾ മീറ്റിംഗിൽ പങ്കെടുക്കും കെ സി സി തണ്ണിത്തോട് സോൺ ഭാരവാഹികൾ അറിയിച്ചു.
Comments are closed, but trackbacks and pingbacks are open.