പി. ജി ( ഹെബ്രോന്‍ ബൈബിൾ കോളേജ് ) പരിശീലന ക്യാമ്പ് മാർച്ച് 24 മുതൽ

കുമ്പനാട് : ഹെബ്രാൻ ബൈബിൾ കോളേജ്(പി. ജി ) 33 ആമത് പാച്ചിന്റെ അഞ്ചുദിവസത്തെ സമാപന പരിശീലന ക്യാമ്പ് മാർച്ച് 24 തിങ്കളാഴ്ച രാവിലെ 10 30 ന് കുമ്പനാട് മുട്ടുമൺ ഐ. സി. പി. എഫ് ക്യാമ്പ് സെന്ററിൽ ആരംഭിക്കും.
പിജി ബോർഡ് ചെയർമാൻ പാസ്റ്റർ സാം ജോസഫ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഐ. പി. സി. സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ എബ്രഹാം ജോർജ് (സ്റ്റേറ്റ് വൈസ് പ്രസിഡന്റ്) അനുഗ്രഹപ്രഭാഷണം നടത്തും. പാസ്റ്റർ രാജു ആനിക്കാട് (സ്റ്റേറ്റ് ജോയിൻ സെക്രട്ടറി) പി.എ മാത്യു (ഡീൻ പി. ജി ബോർഡ്) എബ്രഹാം വർഗീസ് (വൈസ് ചെയർമാൻ) തോമസ് ജോർജ് കട്ടപ്പന (ജോയിൻ സെക്രട്ടറി) ബ്രദർ ജെയിംസ് ജോർജ് വേങ്ങൂർ (ഐപിസി സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ) തുടങ്ങിയവർ ആശംസ സന്ദേശം അറിയിക്കും.

പിജി ബോർഡ് സെക്രട്ടറി പീറ്റർ മാത്യു കല്ലൂർ, മാനേജർ പീറ്റർ മാത്യു വലിയത്ത്, സാം സി ഡാനിയൽ (ട്രഷറാർ പി. ജി.)എന്നിവർ നേതൃത്വം വഹിക്കും.
1995ൽ ആരംഭിച്ച പിജി കോഴ്സിന്‍റെ പഠനം ഈ വർഷവും ഓൺലൈനിൽ ഭംഗിയായി നടന്നു. 100 മണിക്കൂർ ക്ലാസുകൾ പൂർത്തീകരിച്ച 66 ശുശ്രൂഷന്മാരാണ് 100 മണിക്കൂർ പരിശീലന പഠന ക്യാമ്പിനായി എത്തിച്ചേരുന്നത്.
ഇതുവരെ ഏകദേശം 1500ൽ അധികം പേർക്ക് പരിശീലനം നൽകി ശുശ്രൂഷയിലേക്ക് കൈപിടിച്ച് നടത്തുവാൻ പി.ജി ബോർഡിന് സാധിച്ചു. മാർച്ച് 28 വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തിൽ ഐ.പി.സി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയൽ കൊന്നനിൽക്കുന്നതിൽ മുഖ്യ അതിഥി ആയിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.