നിലയ്ക്കാത്ത പ്രാർത്ഥനയിൽ ഇന്ന്  നോൺ സ്റ്റോപ്പ് പ്രയ്സ് & വർഷിപ്പ് ഇന്ന് രാത്രി ഏഴ് മുതൽ.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ ഇന്ന് നാല് മണിക്കൂർ നിലയ്ക്കാത്ത പ്രയ്സ് ആൻ്റ് വർഷിപ്പ് നടക്കും. ഇന്ത്യൻ സമയം രാത്രി ഏഴ് മുതൽ പതിനൊന്ന് വരെ നടക്കുന്ന നിലയ്ക്കാത്ത ആരാധനയ്ക്ക് ബ്രദർ ബിജോ ജി.ബാബു (ബഹ്റിൻ) സിസ്റ്റർ ഫാനി ജോസ് കോട്ടയം (കാനഡ) പാസ്റ്റർ മത്തായിക്കുഞ്ഞ് (വയനാട്) പാസ്റ്റർ ജാക്സൺ ജെയിംസ് (അയർലൻഡ്) ബ്രദർ ഇമ്മാനുവേൽ എസ് തോമസ് (ലക്നൗ ) ബ്രദർ ബേബിച്ചൻ ആലപ്പുഴ (വെണ്ണിക്കുളം) ബ്രദർ എബിൻ ജോയി (ദുബായ്) എന്നിവർ ഓരോ അര മണിക്കൂർ വീതം നയിക്കും. പാസ്റ്റർ ജോമോൻ കുരുവിള പാസ്റ്റർ ഷാജൻ ജോൺ ഇടയ്ക്കാട് എന്നിവർ നേതൃത്വം നല്കും.

531 ദിവസം നിലയ്ക്കാതെ തുടരുന്ന പ്രാർത്ഥനയിൽ ലോകമെമ്പാടു നിന്നുമുള്ള ദൈവമക്കൾ പങ്കാളികളാവുന്നു. ഓരോ മണിക്കൂർ വീതമുള്ള സ്ലോട്ടുകളയാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. ഓരോ മണിക്കൂറിലും പ്രാർത്ഥനയും ഒപ്പം വചന വായന, രാജ്യങ്ങൾക്കായുള്ള പ്രാർത്ഥന, ആരാധന, ലഘു സന്ദേശങ്ങൾ തുടങ്ങിയവയും നടക്കുന്നു. വേദപഠന ക്ലാസുകൾ, മാസാദ്യ സമ്മേളനങ്ങൾ, അനുഭവസാക്ഷ്യ പരമ്പര തുടങ്ങിയ പ്രത്യേക പ്രോഗ്രാമുകളും നടത്തി വരുന്നു.

രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു. Zoom ID: 89270649969
പാസ്കോഡ്: 2023 എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം 9447223957 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.