പട ചേർത്തവനെ പ്രസാദിപ്പിക്കുക: പാസ്റ്റർ വൈ.റെജി

മീഡിയ ഡിപ്പാർട്ട്മെൻ്റ്
COG.

മുളക്കുഴ: പട ചേർത്തവനെ പ്രസാദിപ്പിക്കുക എന്നതാണ് ഒരു പടയാളിയുടെ മുഖ്യമായ കടമയെന്നും ശുശ്രൂഷകന് ആവശ്യം കഠിനാദ്ധ്വാനവും സമ്പൂർണ്ണ സമർപ്പണവും ആണെന്നും സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി.
ചർച്ച് ഓഫ് ഗോഡ് ആസ്ഥാനത്ത് നടന്ന ഓർഡിനേഷൻ സർവീസിൽ മുഖ്യ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനകാര്യങ്ങളിൽ ഇടപെടാതെ സുവിശേഷ വേല ആയിരിക്കണം പ്രധാന ലക്ഷ്യം. ത്യാഗം സഹിക്കാൻ ശുശ്രൂഷകൻമാർ തയ്യാറാകണം. കോട്ടയത്തിനും കൊട്ടാരക്കരക്കുമിടയിൽ കംഫർട്ട് സോണുകളിൽ പാസ്റ്റർ ആയിരിക്കുന്നതല്ല മുഖ്യമായും ശുശ്രൂഷ. ഉത്തര മലബാറിലും ഹൈറേഞ്ചിലും തീരപ്രദേശങ്ങളിലും പ്രവർത്തിക്കാൻ സ്വയം തീരുമാനിക്കണമെന്നും മിനിസ്ട്രിയ്‌ക്ക് ഭൂമിശാസ്ത്രമായ പ്രാധാന്യം നൽകരുതെന്നും കേരളത്തിൽ എവിടെയും പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അസിസ്റ്റൻ്റ് ഓവർസിയർ ഡോ. ഷിബു കെ മാത്യൂ അധ്യക്ഷത വഹിച്ചു. സൗത്ത് ഏഷ്യൻ റീജിണൽ സൂപ്രണ്ട് റവ. സി സി തോമസ് ക്രഡൻഷ്യൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ക്രഡൻഷ്യൽ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ ഷൈജു ഞാറയ്ക്കൽ ആമുഖ പ്രസംഗം നടത്തി. പാസ്റ്റർ മാത്യൂ ബേബി സങ്കീർത്തനം വായിച്ചു. കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ സ്വാഗതവും ട്രഷറർ പാസ്റ്റർ ഷിജു മത്തായി കൃതജ്ഞതയും പറഞ്ഞു.

കൗൺസിൽ അംഗങ്ങളായ പാസ്റ്റർ സജി എബ്രഹാം, പാസ്റ്റർ വൈ മോനി, പാസ്റ്റർ ഫിന്നി ജോസഫ്, സ്റ്റേറ്റ് ബോർഡ് സെക്രട്ടറി ജോസഫ് മാറ്റത്തുകാല, അജി കുളങ്ങര എന്നിവർ ആശംസകൾ അറിയിച്ചു.

പാസ്റ്റർ വി പി തോമസ്, പാസ്റ്റർ പി എ ജെറാൾഡ്, പാസ്റ്റർ വിനോദ് ജേക്കബ്, പാസ്റ്റർ ലൈജു നൈനാൻ, സി പി.വർഗീസ് എന്നിവർ എന്നിവർ പ്രാർഥിച്ചു. ബോവസ് രാജു ഗാനശുശ്രൂഷ നിർവ്വഹിച്ചു.

ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ്റെ അംഗീകാരമുള്ള അധികാര പത്രങ്ങളാണ് എക്സോട്ടർ, ലൈസൻസ്, ഓർഡൈൻഡ് ബിഷപ്പ് എന്നിവ. പ്രവർത്തന മേഖലകളിലെ മുൻഗണനയും പ്രാതിനിധ്യവും മികവും ഉള്ള ഉദ്യോഗാർഥികളുടെ ഹ്രസ്വകാല പഠനവും എഴുത്ത് പരീക്ഷയും നടത്തിയ ശേഷമാണ് വേൾഡ് മിഷൻ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. മുപ്പത്തിയേഴ് പേർക്കാണ് ഓർഡിനേഷൻ നൽകിയത്.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.