ട്രൂലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയിൽ പുതിയ അധ്യായന വർഷം ആരംഭിക്കുന്നു

ആയൂർ: ട്രൂലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയുടെ 2025-2026 അക്കാദമിക് വർഷത്തെ ഓൺലൈൻ ക്ലാസ്സുകൾ 2025 മാർച്ച് മാസം 10-ാം തിയതിയും റസിഡൻഷ്യൽ ക്ലാസ്സുകൾ 2025 മെയ് മാസം 5-ാം തിയതിയും ആരംഭിക്കുന്നു.

രണ്ട് മുതൽ മൂന്ന് വർഷത്തെ കാലയളവിൽ പൂർത്തീകരിക്കാവുന്ന D.Min (Accredited by Dayspring Theological University USA & True Light International) ഈ സെമിനാരിയിൽ ചേർന്ന് പഠിക്കാവുന്നതാണ്. കൂടാതെ മിഷൻ, കൗൺസലിംഗ്, ക്രിസ്ത്യൻ തിയോളജി എന്നീ വിഭാഗങ്ങളിൽ MTH കോഴ്സും ഓഫർ ചെയ്യുന്നു. MDiv, BTh, Diploma & Certificate കോഴ്‌സുകളും ഈ സെമിനാരിയിൽ ചേർന്ന് പഠിക്കാവുന്നതാണ്.

ഡേസ്പ്രിങ് തിയോളജിക്കൽ യൂണിവേഴ്‌സിറ്റി, ഐ.എ.റ്റി.എ. ട്രൂ ലൈറ്റ് ഇന്റർനാഷണൽ എന്നീ അക്കാദമിക് ബോർഡുകളുടെ അക്രെഡിറ്റേഷനും എ.റ്റി.എ. യുടെ കാൻഡിഡേറ്റ് അംഗത്വവും ഉള്ള സർട്ടിഫിക്കറ്റുകൾ ആണ് പഠനം പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നത്.

സുവിശേഷ വേലയ്ക്ക് വിളിയും സമർപ്പണവുമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-

ട്രൂ ലൈറ്റ് ഫോർ ഏഷ്യാ ബിബ്ളിക്കൽ സെമിനാരി, വേങ്ങൂർ പി.ഒ.
ആയൂർ, കൊല്ലം ജില്ല – 691533
കേരളം, ഇൻഡ്യാ
ഫോൺ: 9037 551 776 | 949 636 4114

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.