5000പേർക്ക് ഇരിക്കാവുന്ന ഐപിസിയുടെ ഏറ്റവും വലിയ സഭാ ഹോളിന്റെ പ്രതിഷ്ഠശുശ്രൂഷ മാർച്ച് 21ന് പത്താൻകോട്ടിൽ
പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ടിൽ സുവിശേഷ പ്രവർത്തനങ്ങളിൽ അൻപതാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ് ഐപിസി ജനറൽ പ്രസിഡണ്ടായിരുന്ന പാസ്റ്റർ ജേക്കബ് ജോൺ. അദ്ദേഹത്തിന്റെ ശുശ്രൂഷയിലൂടെ 200 ൽ അധികം ലോക്കൽ സഭകൾ ഇതിനോടകം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്, മുന്നൂറോളം സുവിശേഷകന്മാരെ കർത്താവിന്റെ വേലയിൽ കൊണ്ടുവരുന്നതിനു പാസ്റ്റർ ജേക്കബ് ജോണിനെ ദൈവം ഉപയോഗിച്ചു. പത്താൻകോട്ട് സഭയിൽ ആയിരക്കണക്കിന് വിശ്വാസികൾ ആരാധനകളിൽ പങ്കെടുക്കുന്നു. ഇപ്പോൾ വിശാലമായ 5000 പേർക്കിരിക്കാവുന്ന സഭാഹാൾ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഐപിസിയുടെ ഏറ്റവും വലിയ സഭാഹാളിന്റെ പ്രതിഷ്ഠ മാർച്ച് 21ന് നടക്കും.
സഭയുടെ പ്രവർത്തനങ്ങൾ അനുദിനം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. 20 വർഷം മുമ്പ് പാസ്റ്റർ ജേക്കബ് ജോൺ ഐപിസി ക്കു വേണ്ടി വാങ്ങിയ സ്ഥലത്തു ഇന്ന് വലിയ ആരാധനലയം ഉയരുകയാണ്. ഒരു പക്ഷെ 5000 പേർക്ക് ഇരിക്കാവുന്ന രീതിയിൽ ഉള്ള ഐപിസി യുടെ ഏറ്റവും വലിയ ആലയവും ഇത് തന്നെ ആയിരിക്കും. പണികൾ അതിശീഘ്രം പുരോഗമിക്കുന്നു. രണ്ടു നിലകളുടെ പണി പൂർത്തിയായിക്കഴിഞ്ഞു. മൂന്നാം നിലയുടെ ബാക്കി പണികൾ തുടരുകയും ചെയ്യും.
ഇപ്പോൾ നടന്നു വരുന്ന 40 ദിന ഉപവാസ പ്രാർത്ഥനയിൽ ആയിരങ്ങൾ ആത്മീകമായി ഉണർത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും അനേകം വീടുകളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തപ്പെടുന്നത് ഗ്രാമങ്ങൾ തോറും സുവിശേഷം അറിയിക്കുന്നതിനു അത്ഭുത വഴികൾ ആകുന്നു. ഉപവാസ പ്രാർത്ഥനയ്ക്ക് ശേഷം 10 ദിവസത്തെ ഉണർവ്വ് യോഗം ക്രമീകരിച്ചിട്ടുണ്ട്, മാർച്ച് 22 മുതൽ ഉണർവ്വ് യോഗങ്ങൾ
ആരംഭിക്കും. തുടർന്ന് 3 ദിവസത്തെ ഹിമാചൽ സ്റ്റേറ്റ് കൺവൻഷൻ പാസ്റ്റർ ടൈറ്റസ് ഈപ്പന്റെ നേതൃത്വത്തിൽ നടത്തപ്പെടും.
ഈ യോഗങ്ങളിൽ എല്ലാം തന്നെ
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനേകം ദൈവദാസന്മാർ വചന ശുശ്രൂഷകൾ നിർവ്വഹിക്കുന്നു. പത്താൻ കോട്ട് യോഗങ്ങളെ തുടർന്ന് പാസ്റ്റർ ജേക്കബ് ജോൺ കേരളം മുഴുവൻ പ്രാർത്ഥന യോഗങ്ങൾ വിവിധ സ്ഥലങ്ങൾ നടത്തികൊണ്ട് സുവിശേഷയാത്ര തുടരും, ശേഷം ഇന്ത്യയിൽ വിവിധ സ്റ്റേറ്റുകൾ തോറുമുള്ള യോഗങ്ങൾ നടത്തുന്നതിന് പ്രാർത്ഥനയോടെ ക്രമീകരണങ്ങൾ നടന്നു വരുന്നു.
പത്താൻകോട്ടിലും പരിസര പട്ടണങ്ങളിലും ചുറ്റുമുള്ള അനേകം ഗ്രാമങ്ങളിലും നിന്ന് രാജ്യം മുഴുവൻ നടന്നു വരുന്ന സുവിശേഷ പ്രവർത്തനങ്ങളെ ഓർത്തു ഏവരും പ്രാർത്ഥിക്കുക.
Comments are closed, but trackbacks and pingbacks are open.