ഉച്ചഭാഷിണി അനുമതി ഇല്ലെങ്കിൽ നടപടി എന്ന് പത്തനംതിട്ട ജില്ലാ കലക്ടർ

പത്തനംതിട്ട: അനുമതി കൂടാതെ ആരാധനാലയങ്ങളിൽ ഉച്ച ഭാഷിണി ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ എസ്.പ്രേം കൃഷ്ണൻ.സമയപരിധി കഴിഞ്ഞും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല മത സൗഹാർദ അവലോകനത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. പൊ ലീസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച നിർദേശം നൽകി. ജില്ലാ അഡീഷനൽ എസ്‌പി ഡോ. ആർ.ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.