എക്സോഡസ് 2025: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്ററും ന്യൂലൈഫ് ഏ .ജി. ചർച്ച് അഹ്മദി ക്രൈസ്റ്റ് അംബാസഡർസും ചേർന്ന് ഒരുക്കുന്ന ഏകദിന കൺവെൻഷൻ

കുവൈറ്റ്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്ററും ന്യൂലൈഫ് ഏ .ജി. ചർച്ച് അഹ്മദിയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡർസും ചേർന്ന് ഒരുക്കുന്ന ഏകദിന കൺവെൻഷൻ “EXODUS 2025” നടത്തുന്നു.
മാർച്ച് 17 തിങ്കളാഴ്ച വൈകുന്നേരം 6.00 മണി മുതൽ 8:30 വരെയുള്ള സമയത്ത് അബ്ബാസിയ റഹോബോത്ത് ഹാളിൽ വെച്ച് നടക്കുന്ന ഈ കൺവൻഷനിൽ പാസ്റ്റർ കലേബ് ജി. ജോർജ്ജ് ദൈവവചനം പങ്കുവെക്കുകയും ആരാധനക്ക് നേതൃത്വം നൽകുകയും ചെയ്യും.
ആരാധനയുടെയും ദൈവസന്ദേശത്തിന്റെയും അനുഭവത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കെ. ഇ കുവൈറ്റ് ചാപ്റ്റർ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും.

കൂടുതൽ വിവരങ്ങൾക്ക്: +965 9006 3952 & +965 6556 7324

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.