ഐ പി സി അടൂർ വെസ്റ്റ് സെന്റർ വാർഷിക കൺവൻഷൻ
അടൂർ : ഐ പി സി അടൂർ വെസ്റ്റ് സെന്റർ വാർഷിക കൺവൻഷൻ 2025 നവംബർ12 ന് ആരംഭിക്കും. ബുധനാഴ്ച ആരംഭിച്ച് നവംബർ 16, ഞായറാഴ്ച വിശുദ്ധ ആരാധനയോടെയാണ് കൺവൻഷന്റെ സമാപനം. പുത്രിക സംഘടനകളുടെ വാർഷികം നവംബർ 15ന് ഉണ്ടാകും.
ഐപിസി ശാലേം ശൂരനാട് സഭാ ഗ്രൗണ്ടിൽ വച്ച് നടക്കുന്ന വാർഷിക കൺവൻഷന് അടൂർ വെസ്റ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ജോസഫ് നേതൃത്വം നൽകും.
പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നതും പാസ്റ്റർ എബി ഐരൂർ, പാസ്റ്റർ കെ ജെ തോമസ് കുമിളി, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ജോർജ് തോമസ്, പാസ്റ്റർ രാജു ആനിക്കാട് എന്നിവർ പ്രഭാഷകരയും പങ്കെടുക്കും.
കൺവൻഷൻ ക്വയർ സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കും. എന്ന് സെന്റർ കമ്മിറ്റി അറിയിച്ചു.




- Advertisement -
Comments are closed, but trackbacks and pingbacks are open.