ബോധവൽക്കരണ സന്ദേശ മീറ്റിംങിന് സമാപനം

അനീഷ് പാമ്പാടി

കോട്ടയം : പെന്തക്കോസ് കൗൺസിൽ ഓഫ് ഇന്ത്യ കോട്ടയം ജില്ലയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയർ സമീപം കേരളത്തിൽ വർധിച്ചുവരുന്ന ലഹരി നിമിത്തമുള്ള ആക്രമണങ്ങൾ, കൊലപാതകങ്ങൾ എന്നിവയ്ക്കെതിരെ ബോധവർ വൽക്കരണ മീറ്റിംഗ് സമാപിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ ടി വി തോമസിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ജോൺ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ പാസ്റ്റർ രാജീവ് ജോൺ നയ വിശദീകരണം നൽകി.ഒളശ്ശ റവലേഷൻ എ ജി സഭ ബോധവൽക്കരണ ഗാനങ്ങൾ ആലപിച്ചു.

പാസ്റ്റർമാരായ ബിജു ഉള്ളാട്ടിൽ, കുര്യൻ ജോർജ്, എ എൻ കുഞ്ഞുമോൻ, ജോയൽ ജോർജ്, സഹോദരിമ്മാരായ എൽസമ്മ മാത്യു, സോണിയ സജി തുടങ്ങിയവർ പ്രസംഗിച്ചു.
വി വി വർഗീസ് സ്വാഗതവും, പാസ്റ്റർ ഷാജി ജേക്കബ് നന്ദിയും പറഞ്ഞു.
പാസ്റ്റമ്മാരായ സാജു ജോൺ, അനീഷ് പാമ്പാടി, തുടങ്ങിയവർ നേതൃത്വം നൽകി.
മറ്റ് പിസിഐ, പിഡബ്ല്യുസി ജില്ലാ യൂണിറ്റ് ഭാരവാഹികളും സംബന്ധിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.