ഇടയ്ക്കാട് കൺവെൻഷൻ ഏപ്രിൽ മൂന്നിന് ആരംഭിക്കും

ഇടയ്ക്കാട് : നാലാമത് ഇടയ്ക്കാട് കൺവൻഷൻ ഏപ്രിൽ 3 ന് തുടക്കമാകും. ഇടയ്ക്കാട് വടക്ക് ഇമ്മാനുവൽ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന വാർഷിക കൺവൻഷൻ ഏപ്രിൽ അഞ്ചിന് സമാപിക്കും. എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് സമയം.

പ്രമുഖ പ്രഭാഷകരായ പാസ്റ്റർ വർഗീസ് ജോഷുവ, സുവിശേഷകൻ വിൻസന്റ് ചാർലി, പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി എന്നിവർ ദൈവവചനം സംസാരിക്കും. പ്രമുഖ സംഗീതജ്ഞൻ പാസ്റ്റർ സുനിൽ സോളമന്റെ നേതൃത്വത്തിലുള്ള ഡിവൈൻ ഹാർപ്പ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.