സിയോൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാമത് ഗ്രാജുവേഷൻ നടന്നു

അനീഷ് പാമ്പാടി

പാമ്പാടി : ഐപിസി പാമ്പാടി സെന്റർ നടത്തുന്ന രണ്ടാമത് സിയോൻ ബൈബിൾ ഇൻസിസ്റ്റുഡ് രണ്ടാം ബാച്ചിന്റെ ഗ്രാജുവേഷൻ നടന്നു.കോട്ടയം തിയോളജിക്കൽ അഫിലേറ്റഡ് കോഴ്സ് ആണിത്.
കുറ്റിക്കൽ ഫിലദൽഫിയ സഭയിൽ സെന്റർ മാസയോഗത്തോട് ചേർന്നു നടന്ന ഗ്രാജുവേഷനിൽ സെമിനാരി എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ കോർഡിനേറ്റർ പാസ്റ്റർ ലിജോ മാത്യു ജെയിംസിന്റെ അദ്ധ്യക്ഷതയിൽ ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ മുഖ്യ സന്ദേശം നൽകുകയും, സെമിനാരി എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ ഡീൻ പാസ്റ്റർ ഷിജു ജോൺ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.


പാസ്റ്റമ്മാരായ കെ എ വർഗീസ്, കെ എം മാത്യു, ചാക്കോ മാത്യു, ബ്രദർ കെ എം മാത്യു തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
കോർഡിനേറ്റർ ഇവാ: ജോർജ് വർഗീസ് സ്വാഗതവും, ഇവാ.ഷാന്റു മാത്യു നന്ദിയും പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.