കേരള സർക്കാർ വനിത ശിശു വികസന വകുപ്പ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള 2023 -2024 സംസ്ഥാന അവാർഡ് ഇടുക്കി ജില്ലയിൽ നിന്നും നേടി ശ്രീമതി സ്നേഹ സേവ്യർ. 2016ൽ സർക്കാർ സർവീസിൽ പ്രവേശിച്ച സ്നേഹ സേവ്യർ വണ്ടിപ്പെരിയാർ , കട്ടപ്പന മുനിസിപ്പാലിറ്റി , ഉപ്പുതറ , വണ്ടന്മേട് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സേവനം ചെയ്തിട്ടുണ്ട് . നിലവിൽ ഐ സി ഡി എസ് കട്ടപ്പന പ്രോജെക്ടിൽ കാഞ്ചിയാർ പഞ്ചായത്ത് ഐ സി ഡി എസ് സൂപ്പർവൈസറാണ് .
അങ്കണവാടികളുടെ സന്ദർശനവും മേൽനോട്ടവും, അങ്കണവാടികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തൽ, വകുപ്പുതല സ്കീമുകളുടെ നിർവഹണം, വിവിധ പരിശീലന പരിപാടികളുടെ നേതൃത്വം, സ്ത്രീകൾ കുട്ടികൾ വയോജനങ്ങൾ ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രത്യേക പദ്ധതികളിലൂടെ നിർവഹണം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ച് 2023 -2024ലെ പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ടി അവാർഡ് ലഭിച്ചിട്ടുള്ളത്.
2025 മാർച്ച് 8ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വനിതാ ദിനാഘോഷ പരിപാടിയിൽ ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീമതി വീണ ജോർജ് അവർകൾ മൊമെന്റോയും സാക്ഷ്യപത്രവും വിതരണം ചെയ്യും.
സ്നേഹ സേവ്യർ, ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ചപ്പാത്ത് സെന്ററിന് കീഴിലുള്ള മാട്ടുക്കട്ട ദൈവസഭാംഗമാണ് . നിലവിൽ സൺഡേസ്കൂൾ സെന്റർ തല ജോയിന്റ് സെക്രട്ടറി ആയും സേവനം അനുഷ്ഠിക്കുന്നു . 2023ലെ YPE കേരളം സ്റ്റേറ്റ് താലന്ത് പരിശോധനയിൽ വ്യക്തിഗത ചാമ്പ്യൻ ആയിരുന്നു .
അയ്യപ്പൻകോവിൽ പഞ്ചായത്ത് മാട്ടുക്കട്ട സ്വദേശിയാണ്. കപ്പിലാംമൂട്ടിൽ ജെയ്‌മോൻ തോമസാണ് ഭർത്താവ്. മകൻ: ജൊഹാൻ ജയ് തോമസ്.
Comments are closed, but trackbacks and pingbacks are open.