ചർച്ച് ഓഫ് ഗോഡ് കൗൺസിലിങ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പ്രീമാരിറ്റൽ കൗൺസിലിങ് ആരംഭിക്കുന്നു

മുളക്കുഴ : വിവാഹ ബന്ധങ്ങളിലെ തകര്‍ച്ചകൾ അനുദിനം വർധിച്ചു വരുന്ന കാലഘട്ടമാണിത്. അനുഗ്രഹീതമായ കുടുംബജീവിതത്തിനായി യുവ തലമുറകളെ ഒരുക്കി എടുക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണ്. ഈ വിഷയത്തിൽ നിങ്ങളെ സഹായിക്കാൻ സ്റ്റേറ്റ് കൗൺസെലിംഗ് ഡിപ്പാർട്ട്മെൻറ് ഒരുക്കമാണ്. ദൈവസഭകളിൽ നടക്കുന്ന വിവാഹങ്ങളുടെ കെട്ടുറപ്പിനും പ്രശ്നങ്ങളില്ലാതെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനും ആവശ്യമായ ക്ലാസ്സുകൾ തുടർമാനമായി ക്രമീകരിക്കുകയാണ് ഇപ്പോൾ എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച ആണ് ക്ലാസ്സുകൾ നടക്കുന്നത്. നമ്മുടെ ദൈവ സഭകളിൽ നടക്കുന്ന എല്ലാ വിവാഹങ്ങൾക്കും മുന്നോടിയായി ഈ കൗൺസിലിങ് നിർബന്ധമാക്കി പ്രവർത്തനം വിശാലമാക്കാൻ ആണ് സ്റ്റേറ്റ് കൗൺസിലിങ് ഡിപ്പാർട്മെന്റിന്റെ തീരുമാനം. അപ്പോൾ തന്നെ വിവിധ കൗൺസിലിങ്ങുകൾ സോണൽ അടിസ്ഥാനത്തിൽ നടത്തുവാനും തീരുമാനിച്ചു.വളരെ പ്രഗത്ഭരായ കൗൺസിലർമാർ ക്ലാസുകൾ നയിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.