എക്സൽ വിബിഎസ് അധ്യാപക പരിശീലനം ഫെബ്രുവരി 28 മുതൽ.
പത്തനംതിട്ട: തലമുറകളെ ദൈവരാജ്യത്തിന് വേണ്ടി സജ്ജരാക്കുന്നതിന് ദൈവദാസന്മാരെയും അധ്യാപകരെയും മാതാപിതാക്കളെയും സഹായിക്കുന്ന എക്സൽ വിബിഎസ് ട്രെയിനിങ് ഫെബ്രുവരി 28 വെള്ളി , മാർച്ച് 1 ശനി തീയതികളിൽ കുമ്പനാട് എക്സൽ മിനിസ്ട്രീസ് ഇൻ്റർനാഷണൽ ഓഫീസ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. മൈ കോമ്പസ് (My Compass) (സങ്കീ. 43:3) എന്ന ചിന്താവിഷയത്തിൽ നിന്നുള്ള പാട്ടുകളും വേദപാഠങ്ങളും വ്യത്യസ്തമായ ഗെയിമുകളുടെയും ട്രെയിനിംഗ് ഏവർക്കും പ്രയോജനപ്പെടുത്താം.
എക്സൽ മിനിസ്ട്രീസ് വൈസ് ചെയർമാൻ റവ.വർക്കി ഏബ്രഹാം കാച്ചാണത്ത് ഉദ്ഘാടനം നിർവഹിക്കും. എക്സൽ നോർത്ത് ഇന്ത്യ വിബിഎസ് ചെയർമാൻ പാ. ജോർജ് എബ്രഹാം സന്ദേശം നൽകും. എക്സൽ മിനിസ്ട്രീസ് ഡയറക്ടേഴ്സ് പാസ്റ്റർ ബിനു വടശ്ശേരിക്കര പാ.അനിൽ ഇലന്തൂർ എന്നിവർ നേതൃത്വം നൽകും. 2025 ൽ എക്സൽ വിബിഎസ് പതിനഞ്ചു ഭാഷകളിലായി അഞ്ചു ലക്ഷം കുഞ്ഞുങ്ങളെ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും തുടക്കമിട്ടിരിക്കുന്നത്.
ആദ്യം ബുക്ക് ചെയ്യുന്ന 100 വിബിഎസുകൾക്ക് ആകർഷകമായ ഓഫറുകളും ലഭിക്കുന്നതാണ്.
Comments are closed, but trackbacks and pingbacks are open.