കലയപുരം ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെ ബിരുദധാനം റവ.തോമസ് എം.കിടങ്ങാലില്‍ നിർവഹിച്ചു.
കൊട്ടാരക്കര : കലയപുരം ഹെബ്രോൻ തിയോളജിക്കൽ കോളേജിന്റെ ഒന്നാമത് ബിരുദധാന ശുശ്രൂഷ ഫെബ്രുവരി 23 (ഞായറാഴ്ച) ഉച്ചകഴിഞ്ഞ് ഐ.പി.സി കലയപുരം ഹെബ്രോൻ ഹാളിൽ നടന്നു. പാസ്റ്റർ ബിൻസ് ജോർജിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് റവ.തോമസ് എം.കിടങ്ങാലില്‍ വേദപഠനം പൂർത്തിയാക്കിയ 17 പേർക്ക് ബിരുദധാനം നൽകി. പാസ്റ്റർ എം.ടി ശാമൂവേൽ മുഖ്യപ്രഭാഷണം നടത്തി.
പ്രിൻസിപ്പൽ കെ. പി.തോമസ്, അധ്യാപകരായ പാസ്റ്റർ ടിജി തോമസ്, പാസ്റ്റർ ബിനോയ് ജോർജ് , കലയപുരം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് കുട്ടി എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ ജിജി ജോർജ്, ഇ.റ്റി എബ്രഹാം, സിസ്റ്റർ ഗ്രേസമ മാത്യു, സിസ്റ്റർ ഷീബ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
Comments are closed, but trackbacks and pingbacks are open.