ഐപിസി വുമൺസ് ഫെല്ലോഷിപ്പ് കോട്ടയം മേഖല കുടുംബ സംഗമം.

കോട്ടയം: ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭ വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) കോട്ടയം മേഖലാ ‘കുടുംബ സംഗമം’ ഫെബ്രുവരി 26 ബുധനാഴ്ച രാവിലെ 10 മുതൽ എരുമേലി റോട്ടറി ക്ലബ് ഹാളിൽ നടക്കും.
മേഖലാ പ്രസിഡണ്ട് സിസ്റ്റർ സോഫി വർഗീസിൻ്റെ അധ്യക്ഷതയിൽ ഐപിസി സീനിയർ സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് മത്തായി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ഡോ. വി പി ജോസ് മുഖ്യ സന്ദേശം നൽകും. സിസ്റ്റർ മോളി ജോസ് അനുഭവങ്ങൾ പങ്കുവെയ്ക്കും. “കുടുംബ സംവിധാനം ബൈബിളിൽ” എന്നതാണ് ചിന്താവിഷയം.
മേഖല ഭാരവാഹികളായ എല്‍സമ്മ അലക്സ്, മേഴ്സി ബിജു, ലില്ലികുട്ടി ബേബി, ആശാ തോമസ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.