ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടന്നു.
ന്യുഡൽഹി: ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം ഐ.പി.സി. മയൂർ വീഹാർ ഫേസ്2 ചർച്ചിൽ വച്ച് ശനിയാഴ്ച്ച രാവില10മുതൽ വൈകിട്ട് 4 വരെ നടത്തപ്പെട്ടു. ഐപിസി ഡൽഹി സ്ലേറ്റ് വൈസ് പ്രസിഡൻറ് പാസ്റ്റർ കെവി ജോസഫ് ഉത്ഘാടനം ചെയ്ത ട്രെയിനിങ്ങ് പ്രോഗ്രാമിൽ ബ്രദർ ജെയിംസ് ജോർജ് വെങ്ങൂർ , ഐപിസി കേരള സ്‌റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി, ക്ലാസ്സുകൾ നയിച്ചു. സണ്ടേ സ്ക്കൂൾ ഡയറക്ടർ പാസ്റ്റർ സന്തോഷ് ടി.സി അദ്ധ്യക്ഷനായിരുന്നു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് , സ്റ്റേറ്റ് സണ്ടേസ്ക്കൂൾ സെക്രട്ടറി തോമസ് ഗീവർഗീസ്, സ്റ്റേറ്റ് പി വൈ പി എ പ്രസിഡൻ് പാസ്റ്റർ ജോൺസൺ ഡി സാമുവേൽ,വുമൺ ഫേലോഷിപ്പ് വൈസ് പ്രസിഡൻ്റ് സിസ്റ്റർ സുനി സാം എന്നിവർ പ്രസംഗിച്ചു. സ്റ്റേറ്റ് സണ്ടേസ്ക്കൂൾ ട്രഷറർ രഞ്ജിത്ത് ജോയി അംഗങ്ങളെ സ്വാഗതം ചെയ്‌തു സംസാരിച്ചു.
പബ്ലിക്കേഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ സി ജോൺ, ആയ നഗർ ഏരിയ പാസ്റ്റർ ജോസഫ് ജോയി എന്നിവർ വിവിധ സെക്ഷനുകളിലെ പരിഭാഷ നിർവ്വഹിച്ചു. പാസ്റ്റർ സാം തോമസ് , സീനിയർ മിനിസ്റ്റർ, ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്റ്റ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ വർഗ്ഗീസ്, നോയിഡ ഡിസ്ട്രിക്റ്റ് പ്രസിഡൻ്റ് പാസ്റ്റർ ഫിലിപ്പ് എബ്രഹാം, ഗ്രേറ്റർ നോയിഡ ഡിസ്ട്രിക്റ്റ് പ്രസിഡന്റ് പാസ്റ്റർ സാമൂൽകുട്ടി എന്നിവർ സന്നിഹിതരായിരുന്നു. ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ ആദ്യത്തെ ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാമിൽ 120 ടീച്ചേഴ്സ് പങ്കെടുത്തു.
Comments are closed, but trackbacks and pingbacks are open.