ചർച്ച് ഓഫ് ഗോഡ് പാലക്കാട് സെന്റർ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കേരളാ സ്റ്റേറ്റ് ഹോം മിഷൻ ഡിപ്പാർട്ട്മെന്റ്.
മുളക്കുഴ: സെൻ്റർ പ്രവർത്തനത്തിലും സുവിശേഷീകരണ മേഖലയിലും അതിവേഗം മുന്നേറുന്ന ചർച്ച് ഓഫ് ഗോഡ് പാലക്കാട് സെൻ്ററിന് കൈത്താങ്ങായി കേരളാ സ്റ്റേറ്റ് ഹോം മിഷൻ ഡിപ്പാർട്ട്മെൻ്റ്. പാലക്കാട് സെൻ്ററിനുവേണ്ടി ഹോം മിഷൻ ഡിപ്പാർട്മെന്റ് പണികഴിപ്പിച്ച് നൽകുന്ന സ്നാനക്കുളത്തിൻ്റെ നിർമ്മാണം സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി പ്രാർത്ഥിച്ച് ആരംഭിച്ചു. പാലക്കാട് സെന്റർ പാസ്റ്റർ M. E. റെജി അധ്യക്ഷത വഹിച്ചു. ഹോംമിഷൻ സ്റ്റേറ്റ് സെക്രട്ടറി സെക്രട്ടറി ഡോ.ബ്ലെസ്സൺ ജോർജ്ജ്, സ്റ്റേറ്റ് കോർഡിനേറ്റർ പാസ്റ്റർ ജോജി എം ജോർജ്ജ് എന്നിവർ സന്നിഹിതരായിരുന്നു.
പാലക്കാട് സെൻ്ററിലെ മുണ്ടുർ സഭാ ആലയത്തിന്റെ ശിലാസ്ഥാപനവും ഓവർസിയർ നിർവഹിച്ചു. സുവിശേഷ പ്രവർത്തനങ്ങൾക്ക് വേണ്ടി ഹോം മിഷൻ ഡിപ്പാർട്ട്മെൻ്റ് സമാഹരിച്ച സൗണ്ട് സിസ്റ്റവും ബൈബിളുകളും ഹോം മിഷൻ പ്രതിനിധികൾ പാലക്കാട് സെൻ്റർ പാസ്റ്റർ എം.ഇ. റജിക്ക് കൈമാറി. തുടർന്നും പാലക്കാട് സെൻ്ററും ഹോംമിഷനും ചേർന്ന് നിരവധി പ്രവർത്തനങ്ങൾ നടത്തുവാൻ ആഗ്രഹിക്കുന്നുവെന്ന് ഹോംമിഷൻ ഡയറക്ടർ പാ. സാം ചന്ദ്രശേഖർ അറിയിച്ചു.
Comments are closed, but trackbacks and pingbacks are open.