കെ.സി.സി തണ്ണിത്തോട് സോൺ എക്യുമെനിക്കൽ പ്രയർ ഫെലോഷിപ്പ് 2025 ഫെബ്രുവരി 23ന്.
തേക്കുതോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ അഭിമുഖ്യത്തിൽ നടത്തുന്ന എക്യുമെനിക്കൽ പ്രയർ ഫെലോഷിപ്പ് 2025 ഫെബ്രുവരി 23 തിയതി ഞായറാഴ്‌ച 4:30 ന് തേക്കുതോട് സെൻ്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. മലങ്കര ഓർത്തഡോക്‌സ് സഭ തുമ്പമൺ ഭദ്രാസനം (പി.ആർ.ഒ) അഡ്വ. ബാബുജി ഈശോ പ്രയർ ഫെലോഷിപ്പ് ഉദ്ഘാടനം ചെയ്യുന്നു.
മീറ്റിംഗിൽ മലങ്കര മാർത്തോമ്മ സഭയിലേ ബഹു. വൈദികനും (കനൽമൊഴി) എന്ന സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമിലൂടെ മോട്ടിവേഷൻ വീഡിയോയിലൂടെയും മലയാളികൾക്ക് പ്രിയങ്കരനായ റവ. അനു തോമസ് അച്ചൻ വചനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. മീറ്റിംഗിൽ തണ്ണിത്തോട് ബഥേൽ മാർത്തോമ ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. തണ്ണിത്തോട് സോണിലേ ബഹു വൈദികർ, ഇടവക ചുമതലക്കാർ, സംഘടന പ്രതിനിധികൾ, കെ സി സി ഭാരവാഹികൾ മീറ്റിംഗിൽ പങ്കെടുക്കുന്നു.
Comments are closed, but trackbacks and pingbacks are open.