ക്രിസ്തുവിൽ അടിസ്ഥാനപ്പെട്ട് നല്ല ഫലം പുറപ്പെടുവിക്കാൻ ആത്മാവാഞ്ചയോടെ ഒരുങ്ങുക: ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു
സാർവ്വദേശീയ കൺവൻഷൻ സമാപിച്ചു.
കൊട്ടാരക്കര: വിശുദ്ധിയുടെ വചനമാരി പെയ്തിറങ്ങിയ അഞ്ച് ദിനരാത്രങ്ങൾ പിന്നിട്ട്
സാർവ്വദേശീയ കൺവൻഷൻ സമാപിച്ചു. ക്രിസ്തുവിൽ അടിസ്ഥാനപ്പെട്ട് നല്ല ഫലം പുറപ്പെടുവിക്കാൻ ആത്മാവാഞ്ചയോടെ ഒരുക്കണമെന്ന് ദി പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു.അഞ്ച് ദിവസമായി കൊട്ടാരക്കര പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടന്ന സാർവ്വദേശീയ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൊട്ടാരക്കര, പുനലൂർ, പത്തനംതിട്ട സെന്ററുകളുടെ സംയുക്ത സഭായോഗവും വൈകിട്ട് പ്രത്യേക രോഗശാന്തി ശുശ്രൂഷയും നടന്നു. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി. വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു.
“പൂർണസമയ സുവിശേഷ വേലയ്ക്കായി 5 സഹോദരൻന്മാരെയും 15 സഹോദരിമാരെയും തിരഞ്ഞെടുത്തു.”
രാത്രി യോഗങ്ങളിൽ സെന്റർ പാസ്‌റ്റർമാരായ കുഞ്ഞുമോൻ ജോർജ് (തിരുവല്ല), ജേക്കബ് പോൾ (തിരുവനന്തപുരം), എസ് എബ്രഹാം (അഡയാർ), ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ് എന്നിവരും പകൽ യോഗങ്ങളിൽ സെന്റർ പാസ്‌റ്റർമാരായ പി ജെ ബാബു (റാന്നി), ജെ തോമസ് ജോളി, സണ്ണി ജെയിംസ് (എറണാകുള) എന്നിവരും പ്രസംഗിച്ചു. യുവജന മീറ്റിംഗിൽ അസിസ്റ്റന്റ് സെന്റർ പാസ്‌റ്റർ റോയി ജോണും (തൃശ്ശൂർ) സമാപന ദിവസം രാത്രിയിൽ നടന്ന ദൈവിക രോഗശാന്തി ശുശ്രൂഷയിൽ സെന്റർ പാസ്‌റ്റർ വി ദുരൈയും (തൂത്തുക്കുടി) പ്രസംഗിച്ചു.
കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കണ്‍വൻഷന് മുന്നോടിയായി ഞായറാഴ്ച നടന്ന സൺഡേ സ്കൂൾ ജാഥയിലും ബുധനാഴ്ച നടന്ന സുവിശേഷ വിളംബര ജാഥയിലും ആയിരങ്ങൾ പങ്കെടുത്തു. സംഗീത ശുശ്രൂഷ, അനുഭവ സാക്ഷ്യങ്ങൾ, ബൈബിൾ ക്ലാസ്സുകൾ, പൊതുയോഗം, കാത്തിരിപ്പ് യോഗം, സുവിശേഷ പ്രസംഗം, യുവജന സമ്മേളനം എന്നിവയും ജലസ്നാനം, ശിശു പ്രതിഷ്ഠ എന്നി ശുശ്രൂഷകളും നടന്നു. തിങ്കളാഴ്ച നടന്ന പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ പൂർണസമയ സുവിശേഷ വേലയ്ക്കായി 5 സഹോദരൻന്മാരെയും 15 സഹോദരിമാരെയും തിരഞ്ഞെടുത്തു.
സാർവ്വദേശീയ കണ്‍വൻഷന്റെയും ദൈവിക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിന് സമീപമുള്ള പ്രാർത്ഥന ഹാളില്‍ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടന്നു.
ഭക്ഷണ ക്രമീകരണവും താമസ സൗകര്യവും വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യങ്ങളും സൗജന്യമായി ക്രമീകരിച്ചിരുന്നു. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റിയേഴ്‌സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി. കൊട്ടാരക്കര സെന്റർ പാസ്‌റ്റർ വി ജോർജ്കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ എ പോൾരാജ് എന്നിവർ കൺവൻഷന് നേതൃത്വം നൽകി.
Comments are closed, but trackbacks and pingbacks are open.