ഐപിസി കാഞ്ഞിരപ്പള്ളി സെൻറർ സംയുക്ത സഭായോഗം.
കാഞ്ഞിരപ്പള്ളി: ഇന്ത്യൻ പെന്തകോസ്ത് ദൈവസഭ കാഞ്ഞിരപ്പള്ളി സെൻററിലെ സഭകളുടെ സംയുക്ത സഭായോഗവും ആരാധനയും ഫെബ്രുവരി 16ന് എരുമേലി റോട്ടറി ക്ലബ്ബ് ഹാളിൽ നടന്നു. പാസ്റ്റർ ഡോ. വി പി ജോസ് മുഖ്യ സന്ദേശം നൽകി. സെൻറർ ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് മത്തായി അധ്യക്ഷത വഹിച്ചു. സിസ്റ്റർ മോളി ജോസ് ദൈവം തനിക്കു നൽകിയ അത്ഭുത രോഗ സൗഖ്യത്തിന്റെ സാക്ഷ്യം പറഞ്ഞു. സുവി. റെജിൻ രാജൻ സങ്കീർത്തന വായനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ വർഗീസ് മത്തായി പാസ്റ്റർമാരായ പി എം മാത്യു, തോമസ് ചാക്കോ, സജു ടി കെ, റെജിൻ രാജൻ, എം എസ് ഫിലിപ്, അജു ജോർജ്, അഭിലാഷ് എന്നിവരുടെ സഹകരണത്തോടെ തിരുവത്താഴ ശുശ്രൂഷ നടത്തി.
ഐപിസി കാഞ്ഞിരപ്പള്ളി സെൻറർ സംയുക്ത ആരാധനയിൽ പാസ്റ്റർ ഡോ. വി പി ജോസ് മുഖ്യ സന്ദേശം നൽകുന്നു.
Comments are closed, but trackbacks and pingbacks are open.