കുട്ടികൾക്ക് വേണ്ടിയുള്ള കൗൺസിലിംഗ് ക്ലാസ്സ് നടന്നു  

കോന്നി: വിദ്യാഭാസം എന്നത് പരീക്ഷയിൽ വിജയം നേടുക എന്നത് മാത്രമാകാതെ ജീവിത യാത്രയിൽ വിജയം നേടാൻ കുട്ടികൾക്ക് ആകണം എന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എം വി അമ്പിളി. നാഷണൽ ക്രിസ്ത്യൻമൂമെൻ്റ് ഫോർ ജസ്റ്റിസ് പത്തനംതിട്ട ജില്ല കമ്മറ്റി അഭിമുഖ്യത്തിൽ അതിരുങ്കൽ സി എം എസ് സ്ക്കൂളിൽ നടന്ന “ഭയംകൂടാതെ പരീക്ഷയിൽ വിജയിക്കാം” എന്ന കൗൺസിലിംഗ് ക്ലാസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ബ്ലോക്ക് പ്രസിഡൻ്റ് കുട്ടികൾക്ക് വേണ്ടി ഉള്ള ക്ലാസ്സുകൾക്ക് റവ.ഡോ ആർ ആർ തോമസ് വട്ടപ്പറമ്പിൽ നേതൃത്വം നൽകി.

കോന്നി ബിലിവേഴ്സ് ചർച്ച് വികാരി ഫാദർ സജു തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ സി എം ജെ അഡ്വൈസറി അംഗവും, ജില്ല പ്രസിഡൻ്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, വൈസ് പ്രസിഡൻ്റ് റവ ഷാജി കെ ജോർജ്, സെക്രട്ടറി അനീഷ് തോമസ് വാനിയേത്ത്, ഹെഡ്മിസ്ട്രസ് അച്ചാമ്മ പി സ്കറിയ എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.