പാസ്റ്റർ വിനോജ് തോമസ് റിവൈവൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ പ്രസിഡൻ്റ്

പത്തനംതിട്ട: റിവൈവൽ ചർച്ച് ഓഫ് ഇന്ത്യ ജനറൽ പ്രസിഡൻ്റായി പാസ്റ്റർ വിനോജ് തോമസിനെയും (തിരുവല്ല) ജനറൽ സെക്രട്ടറിയായി പാസ്റ്റർ ഐസക്ക് തോമസിനെയും (കോട്ടയം) തിരഞ്ഞെടുത്തു. സജീവ് ജോർജാണ് (കോട്ടയം) ജനറൽ ട്രഷറർ.

സഭയുടെ സിൽവർ ജൂബിലി സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ നിയമിച്ചത്. സ്റ്റേറ്റ് പ്രസിഡൻ്റായി പാസ്റ്റർ ബാബു തോമസിനെയും നിയമിച്ചു. സ്ഥാപക പ്രസിഡൻ്റ് റവ.ഡോ.ജോൺസൻ ജോർജ്, പേട്രൺ പാസ്റ്റർ പി.ടി.ചാക്കോ എന്നിവർ നിയമന ശുശ്രൂഷ നടത്തി. കേരളം, ഒറീസ, തമിഴ്നാട്, ആന്ധ്ര, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നീ സ്റ്റേറ്റുകളിലാണ് സഭാപ്രവർത്തനങ്ങളുള്ളത്.
(ജനറൽ സെക്രട്ടറി)
ഫോൺ: 99465 02537

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.