ദൈവീക പരിപാലനം ഉള്ള ദൈവമക്കൾക്ക് ശത്രുവിനെ ഭയപ്പെടേണ്ട ആവശ്യമില്ല” പാസ്റ്റർ രാജു ആനിക്കാട്.
പാലക്കട് : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 33- മത് വാർഷിക കൺവൻഷന് അനുഗ്രഹ സമാപ്തി. ഫെബ്രുവരി 6 ന് ആരംഭിച്ച കൺവൻഷൻ 9 ന് നടന്ന സംയുക്ത ആരാധനയോടെ സമാപിച്ചു. ഐപിസി കേരള സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാ. രാജു ആനിക്കാട് മുഖ്യ പ്രഭാഷകനായിരുന്നു. “ദൈവമക്കൾക്ക് ചുറ്റും ദൈവം കോട്ടയായി നിൽക്കുന്നത് കൊണ്ട് ശത്രുവിൻ്റെ ഒരായുധവും ഫലിക്കയില്ല” എന്നുള്ള ഉറപ്പും ബലവും നൽകുന്ന സന്ദേശം നൽകി. സെൻ്റർ വൈസ് പ്രസിഡൻ്റ് പാ. സാം കെ. വി. അധ്യക്ഷത വഹിച്ചു. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി തീരുമേശക്ക് നേതൃത്വം നൽകി. സെൻ്റർ ക്വയർ ഗാനങ്ങൾ ആലപിച്ചു. കോയമ്പത്തൂർ, തിരുപ്പൂർ, അട്ടപ്പാടി, മണ്ണാർക്കാട്. പാലക്കാട് തുടങ്ങി സെൻ്ററിൻ്റെ പല ഭാഗങ്ങളിലുള്ള ദൈവദാസന്മാർ, ദൈവമക്കൾ പങ്കെടുത്തു.
Comments are closed, but trackbacks and pingbacks are open.