ഐക്യരാഷ്ട്ര സഭ മതസൗഹാർദ്ദ വാരാചരണം സമാപിച്ചു

 

ഓടനാവട്ടം: ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം
യുണൈറ്റഡ് റീലീജിയൻസ് ഇൻഷ്യേറ്റീവിന്റെ (യുആർഐ) നേതൃത്വത്തിൽ വിവിധ സാമൂഹ്യ സംഘടനകളുമായി സഹകരിച്ച് ഒരാഴ്ചയായി നടന്ന മതസൗഹാർദ്ദ വാരാചരണം ഓടനാവട്ടം കോസ്മിക് കൾച്ചറൽ സെൻ്ററിൽ നടന്ന മതസൗഹാർദ സംഗീത സദസ്സോടെ സമാപിച്ചു.റിട്ട.ഡിവൈഎസ്പി എസ്.വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.വൈഎംസിഎ മുൻ അഖിലേന്ത്യാ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിച്ചു.
മതസൗഹാർദ്ദ സംഗീത സദസ്സ് സംഗീതസംവിധായകൻ രാജൻ കോസ്മിക് ഉദ്ഘാടനം ചെയ്തു.
യുആർഐ ഏഷ്യാ കോഡിനേറ്റർ ഡോ.ഏബ്രഹാം കരിക്കം
മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായ
പി.കെ.രാമചന്ദ്രൻ,കെ.ജി. മത്തായികുട്ടി,ബാബു പൊന്നച്ചൻ,ഷിബു തോമസ്,യൂത്ത് അംബാസിഡർ ലിയ അന്ന യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.
മത സൗഹാർദ്ദത്തിന്റെ കാലിക പ്രസക്തി വിളിച്ചോതുന്ന കർമ്മപദ്ധതികൾ യുആർഐയുടെ വിവിധ കോപ്പറേഷൻ സർക്കിളുകളിൽ നടന്നു.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.