ശാരോൻ ഫെലോഷിപ്പ് എറണാകുളം റീജിയൻ കൺവൻഷൻ ഇന്നു മുതൽ

 

എറണാകുളം : ശാരോൻ ഫെലോഷിപ്പ് ചർച്ച് എറണാകുളം റീജിയൻ കൺവൻഷൻ ഇന്ന് വൈകുന്നേരം 5.30 നു പ്രാർത്ഥിച്ച് ആരംഭിക്കും. കിഴക്കമ്പലം കലാ ഓഡിറ്റോറിയത്തിൽ ആണ് കൺവൻഷൻ നടക്കുന്നത്. പാസ്റ്റർ രാജൻ ചാക്കോ അധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി പാസ്റ്റർ സാമുവേൽ എഡിസൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ബേബി തുടങ്ങിയവർ പ്രസംഗിക്കും. റീജിയൻ അസ്സോസിയേറ്റ് പാസ്റ്റർ
റോയി മോൻ എൻ.സി, സെക്രട്ടറി പാസ്റ്റർ കെ.പി.മാത്യു തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
08. 02. 2025 ശനിയാഴ്ച്ച വനിതാ സമയം മീറ്റിംഗും സി.ഇ. എം, സണ്ഡേസ്കൂൾ സംയുക്ത സമ്മേളനവും നടക്കും. ശാരോൻ മെലഡീസ് ഗാനങ്ങൾ ആലപിക്കും.
09. 02. 2025 ഞായറാഴ്ച്ച വിശുദ്ധ സഭായോഗത്തോടെ കൺവൻഷനു സമാപനമാകും. എറണാകുളം റീജിയനിൽ ഉള്ള 50ലധികം സഭകളും വിശ്വാസ സമൂഹവും കൺവൻഷനിൽ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.