പി.സി.ഐ കേരളാ സ്റ്റേറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
പി.സി.ഐ കേരളാ സ്റ്റേറ്റ് കമ്മിറ്റിയിൽ
ഒഴിവുകൾ വന്ന സ്ഥാനങ്ങളിൽ പുതിയ ഭാരവാഹികളെ നിയമിച്ചു.
04. 02. 2025 രാത്രി 9.00 ന് സൂം പ്ലാറ്റ് ഫോമിൽ നടന്ന വിശാല സ്റ്റേറ്റ് കമ്മിറ്റി യോഗത്തിലാണ് പുതിയ നിയമനങ്ങൾ നടന്നത്.
ജോയിന്റ് സെക്രട്ടറിമാരായി
പാസ്റ്റർമാരായ സതീഷ് നെൽസൻ, ജോമോൻ ജോസഫ് എന്നിവരും സ്റ്റേറ്റ് കോർഡിനേറ്റർ, മീഡിയ കോർഡിനേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് യഥാക്രമം പാസ്റ്റർമാരായ അനീഷ് എം. ഐപ്പ്, അനീഷ് കൊല്ലംകോട് എന്നിവരും നിയമിതരായി. പാസ്റ്റർമാരായ ബിജു ജോസഫ്, രതീഷ് ഏലപ്പാറ എന്നിവരെ സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
ക്രൈസ്തവർക്ക് നേരെ വർധിച്ചു വരുന്ന ആക്രമണങ്ങളെ യോഗം അപലപിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുവാനും തീരുമാനിച്ചു.
ജില്ലകളുടെ പുനഃക്രമീകരണം നടത്താൻ അതത് മേഖലകളിൽ സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളെ ചുമതലപ്പെടുത്തി. സംസ്ഥാന വ്യാപകമായി സംഘടനാ പ്രവർത്തനം ശക്തമാക്കുവാനും ക്രൈസ്തവ ന്യൂനപക്ഷ സംബന്ധിയായ വിഷയങ്ങളിൽ സമയോചിതമായി ഇടപെടുവാനും പെന്തെക്കോസ്ത് ഉപദേശ സംരക്ഷണത്തിനു ഊന്നൽ കൊടുത്തു പ്രവർത്തിക്കുവാനും സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു.
ജോയിന്റ് സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ സതീഷ് നെൽസൺ ഇൻ്റർനാഷണൽ സീയോൻ അസംബ്ലി ജനറൽ വൈസ് പ്രസിഡന്റ്, ആഫ്രിക്കൻ മിഷൻ ലീഡർ എന്നീ ചുമതലകളിലും പാസ്റ്റർ ജോമോൻ ജോസഫ് ശാരോൻ സഭ ഇരിട്ടി സെക്ഷൻ പ്രസിഡന്റ്, കണ്ണൂർ സെന്റർ സെക്രട്ടറി എന്നീ നിലകളിലും സേവനം ചെയ്യുന്നു.
സ്റ്റേറ്റ് കോഡിനേറ്റർ ആയി നിയമിതനായ പാസ്റ്റർ അനീഷ് ഐപ്പ് ഏ. ജി മലബാർ ഡിസ്ട്രിക്ട് ട്രഷറർ ആയും ഏ. ജി പുൽപ്പള്ളി സഭയുടെ ശുശ്രൂഷകനായും പ്രവർത്തിക്കുന്നു.
മീഡിയ കോഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ അനീഷ് കൊല്ലംകോട് ശാരോൻ ഫെലോഷിപ്പ് പള്ളിക്കര സഭാ ശുശ്രൂഷകൻ, പള്ളിക്കര സെക്‌ഷൻ പ്രസിഡന്റ്, ശാരോൻ റൈറ്റേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്യുന്നു.
സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ബിജു ജോസഫ് ശാരോൻ ഫെലോഷിപ്പ് തൃശൂർ സെന്റർ പാസ്റ്ററും സുവി. രതീഷ് ഏലപ്പാറ മികച്ച സംഘാടകനും സാമൂഹ്യപ്രവർത്തകനുമാണ്.
സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ നോബിൾ പി. തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് ചർച്ചയ്ക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റുമാരായ പാസ്റ്റർ തോമസ് എം പുളിവേലിൽ, ബ്രദർ ഫിന്നി മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി പാസ്റ്റർ ജിജി തേക്കുതോട് സ്വാഗതവും ട്രഷറർ പാസ്റ്റർ രാജീവ് ജോൺ പൂഴനാട് നന്ദിയും അറിയിച്ചു. പാസ്റ്റർമാരായ ബിനോയ് ചാക്കോ, പി.ടി. തോമസ്, ആർ.സി. കുഞ്ഞുമോൻ, പി.കെ. യേശുദാസ്, ഷിബു മന്ന എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Comments are closed, but trackbacks and pingbacks are open.