മുനിയറ : ഫെയ്ത്ത് ഗോസ്പൽ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 24-ാത് മുനിയറ ബൈബിൾ കൺവൻഷൻ 2025 ഫെബ്രുവരി 18,19,20 (ചൊവ്വ, ബുധൻ, വ്യാഴം) തിയതികളിൽ വൈകിട്ട് 5.30 മുതൽ 9.30 വരെ മുനിയറ അങ്കണവാടിയ്ക്ക് സമീപം നടക്കും മുനിയറയിലും സമീപ പ്രദേശങ്ങളിലുമുള്ള സഭകളുടെയും ദൈവദാസൻമാരുടെയും ആത്മീയ പ്രവർത്തനമാണ് ഫെയ്ത്ത് ഗോസ്പൽ മിഷൻ. 18 -ാo തിയതി പാസ്റ്റർ ജെയ്മോൻ സി.ജെ (പ്രസിഡന്റ്) അധ്യക്ഷതയിൽ പാസ്റ്റർ ഷാജി ഇടുക്കി കൺവൻവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ പ്രിൻസ് തോമസ് റാന്നി, സജു ചാത്തന്നൂർ , അനീഷ് കാവാലം എന്നീവർ പ്രസംഗിക്കും. ഫെയ്ത്ത് ഗോസ്പൽ സിoഗേഴ്സ് മുനിയറ ഗാനശുശൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്. പാസ്റ്റർ ബെന്നി മത്തായി (സെക്രട്ടറി ) പാസ്റ്റർ റ്റിജി സി.സി (ഖജാൻജി) ബ്രദർ ജോർജ് ഇ.സി (വൈസ് – പ്രസിഡന്റ്) ബ്രദർ അനീഷ് എൻ.എ (ജോ.സെക്രട്ടറി) കമ്മിറ്റി അംഗങ്ങൾ ബ്രദർ സണ്ണി റ്റി.ഒ, ബ്രദർ ജോൺ സി.സി, ബ്രദർ പത്രോസ്, ബ്രദർ ഷിജു കുര്യൻ എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ കമ്മിറ്റി കൺവെൻഷൻ ക്രമീകരണങ്ങൾക്കായി പ്രവർത്തിക്കുന്നു.
Comments are closed, but trackbacks and pingbacks are open.