ഐപിസി പേരൂർക്കട 36-മത് കൺവെൻഷന് അനുഗ്രഹീത ആരംഭം
പേരൂർക്കട : 36-മത് പേരൂർക്കട സെന്റർ കൺവെൻഷൻ ഫെബ്രുവരി 5 ന് ഐ പി സി കേരള സ്‌റ്റേറ്റ് പ്രസിഡന്റും ഐപിസി പേരൂർക്കട സെന്റർ മിനിസ്റ്ററും ആയിരിക്കുന്ന പാസ്റ്റർ കെസി തോമസ് പ്രാർത്ഥിച്ചു ഉദഘാടനം ചെയ്തു .നാം എല്ലാം നിത്യജീവന്റെ പ്രകാശവും നിത്യജീവന്റെ അവകാശികളും ആയി തീരണം എന്ന് അദ്ദേഹം പറഞ്ഞു.സെന്റർ ഗായകസംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകി .ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്‌റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ മുഖ്യസന്ദേശം നൽകി.തിരുവനന്തപുരം ഡിസ്ട്രിക്ട് സെക്രട്ടറി ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫെബ്രുവരി 5 മുതൽ 9 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്‌റ്റർമാരായ ബാബു ചെറിയാൻ ,ചാക്കോ വർഗ്ഗീസ്,ഷിബിൻ സാമുവേൽ,ഫെയ്ത് ബ്ലസൻ ,ഷാജി എം പോൾ എന്നിവർ ദൈവവചനം സംസാരിക്കും.
Comments are closed, but trackbacks and pingbacks are open.