റ്റിപിഎം തൃശ്ശൂർ സെന്റർ കൺവൻഷൻ ഫെബ്രു.6 മുതൽ

തൃശ്ശൂർ: ദി പെന്തെക്കൊസ്തു മിഷൻ തൃശ്ശൂർ സെന്റർ കൺവൻഷൻ ഫെബ്രു. 6 മുതൽ 9 ഞായർ വരെ തൃശ്ശൂർ വിലങ്ങന്നൂർ റ്റിപിഎം ഗ്രൗണ്ടിൽ വെച്ച് നടക്കും.

വ്യാഴം, മുതൽ ശനി വരെ ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗംവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 മണിക്ക് വേദപാഠവും, രാവിലെ 9.30 ന് പൊതുയോഗവും, വൈകിട്ട് 3 മണി മുതലും രാത്രി 10 മണി മുതലും കാത്തിരിപ്പ് യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് 3 മണിമുതൽ യുവജന മീറ്റിങ്ങും നടക്കും.

ഞായറാഴ്ച രാവിലെ 9 മണിമുതൽ തൃശ്ശൂർ സെന്ററിലെ തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ സെന്റർ കൺവൻഷൻ സമാപിക്കും. ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.