എക്സൽ വിബിഎസ്സിന്റെ പുതിയ സിലബസ് തയ്യാറായി
പത്തനംതിട്ട : വ്യത്യസ്തമായ ചിന്താവിഷയവുമായി ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ ഇടയിലെ പ്രമുഖ പ്രവർത്തനമായ എക്സൽ വിബിഎസ് എത്തിക്കഴിഞ്ഞു. MY COMPASS ( എൻ്റെ വഴികാട്ടി) (Psalms 43:3) _ എന്നതാണ് ചിന്താവിഷയം. ഈ ചിന്താവിഷയം അടിസ്ഥാനമാക്കി എക്സൽ വിബിഎസ് 2025 വിബിഎസ് ൻ്റെ സിലബസുകൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽനിന്നുള്ള എക്സൽ വിബിഎസ് ലീഡേഴ്സ് മാസ്റ്റേഴ്സ് പരിശീലനത്തിൽ പങ്കെടുത്തു. കേരളത്തിലെ പല ജില്ലകളിലും ഇന്ത്യയിലെ 15 ഭാഷകളിലും വിവിധ സംസ്ഥാനങ്ങളിലും എക്സൽ വിബിഎസ് ലീഡേഴ്സ് ഡയറക്ടേഴ്സ് പരിശീലനങ്ങൾക്ക് നേതൃത്വം നൽകും. കർണാടക, തെലുങ്കാന, ഡൽഹി, മഹാരാഷ്ട്ര , ഗുജറാത്ത്, ഒറീസ, തമിഴ്നാട് , വെസ്റ്റ് ബംഗാൾ , നേപ്പാൾ, ബീഹാർ, ഭോപ്പാൽ, റായ്പൂർ,കാൺകീർ എന്നിവടങ്ങളിലും പരിശീലനങ്ങൾ നടക്കും .
കൂടാതെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും യുകെ, അയർലൻഡ്, യുഎസ് കാനഡ, രാജ്യങ്ങളിലും ഇംഗ്ലീഷിൽ ഉള്ള പരിശീലനങ്ങളും നടക്കും.
പരിശീലനങ്ങളിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ അവസരമുണ്ട്.
കേരളത്തിലെ പ്രധാനപ്പെട്ട പരിശീലനങ്ങൾ
ഫെബ്രുവരി 8: കോട്ടയം ,അടൂർ ,എറണാകുളം
ഫെബ്രുവരി 15: കോതമംഗലം ,കട്ടപ്പന
ഫെബ്രുവരി 17 &18 : നെടുമങ്ങാട്
ഫെബ്രുവരി 19 &20 : തിരുവനന്തപുരം
ഫെബ്രുവരി 21 &22: നെയ്യാറ്റിൻകര
ഫെബ്രുവരി 25 : കാട്ടാക്കട
ഫെബ്രുവരി 28- മാർച്ച് 1 – കുമ്പനാട്.
ട്രെയിനിങ്ങുകൾക്ക് രജിസ്റ്റർ ചെയ്യുവാനും വിബിഎസുകൾ ബുക്ക് ചെയ്യാനും എക്സൽ വിബിഎസ്സുമായി ബന്ധപ്പെടുക.
Comments are closed, but trackbacks and pingbacks are open.