ആത്മീയ ശുശ്രൂഷകൾ സൗജന്യമല്ല : പാസ്റ്റർ ടി ജെ സാമൂവേൽ
പറന്തൽ : ആത്മീയ ശുശ്രൂഷകൾ ഫ്രീ അല്ല എന്ന് സകലജനവും അറിയണം എന്നു അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്റ്റിക് കൗൺസിൽ സൂപ്രണ്ട് പാസ്റ്റർ ടിജെ ശാമുവൽ. “ഒരു ഡോക്ടറെ കാണാൻ പോയാൽ പൈസ കൊടുക്കണ്ടേ? ഏതെങ്കിലും ഒരു കാര്യത്തിന് ആരുടെയെങ്കിലും അടുത്തു പോയാൽ പൈസ കൊടുക്കാതെ അവർ അത് ചെയ്തു തരുമോ? ഒരു ഫോം പൂരിപ്പിക്കാൻ പോയാൽ പോലും പൈസ കൊടുത്തല്ലേ പറ്റൂ? എന്താണ് ഭൂമിയിൽ ഫ്രീ ആയിട്ടുള്ളത്, ഒരു വകയും ഫ്രീ അല്ല? ഓരോ ഉദ്യോഗത്തിന് അനുസരിച്ച് ശമ്പളം കൂടുതലും കുറവുണ്ട്. ആത്മീയ ശുശ്രൂഷ ഫ്രീ ആണോ? മനുഷ്യന്റെ ആത്മാവിന് ശുശ്രൂഷ ചെയ്ത സ്വർഗത്തിൽ കൊണ്ടുപോകേണ്ട? ആത്മാവിന് വേണ്ടി ജാഗരിക്കേണ്ടേ? അത് ഫ്രീ ആണോ? ചില കേസുകൾ ബുദ്ധിമുട്ടുള്ള കേസുകളാണ്. പൊരുതി പ്രാർത്ഥിക്കേണ്ടുന്ന കേസുകൾ ഉണ്ട്. ചിലയിടങ്ങളിൽ ഭൂതശക്തികളുമായി മല്ലടിച്ചു വേണം ചിലരെ വിടുവിക്കാൻ. നല്ലതുപോലെ തങ്ങളെ തന്നെ പണയം വെച്ചു വേണം ചില ശുശ്രൂഷയ്ക്ക് പോകാൻ. ഇതെല്ലാം ഫ്രീ ആണെന്നോ? ഡോക്ടർക്ക് ആണെങ്കിൽ പൈസ കൊടുക്കുന്നുണ്ടോ ? 10 ലക്ഷമോ 20 ലക്ഷമോ ഉണ്ടാക്കിക്കൊടുക്കുമല്ലോ? ആത്മീയ ശുശ്രൂഷകൾ ഫ്രീ ആണെന്നോ? അങ്ങനെ ദൈവം പറഞ്ഞിട്ടില്ല.
ഒരു ശുശ്രൂഷകൻ ഏത് സഭയിൽ ശുശ്രൂഷ ചെയ്തിട്ടുണ്ടോ ആ സഭ ആ സഭയാണ് ശുശ്രൂഷകന് വേണ്ടത് ചെയ്തുകൊടുക്കേണ്ടത്. വേണ്ടുന്ന സഹായം ജനം ചെയ്തു കൊടുക്കണം. അവരുടെ മക്കളെ വിദ്യാഭ്യാസം ചെയ്യിക്കാൻ നിങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതുപോലെ സഹായം ചെയ്തു കൊടുക്കണം. ഒരു ശുശ്രൂഷകന് രോഗം വന്നാൽ അതിന്റെ ചികിത്സയ്ക്ക് സഭ സഹായം ചെയ്യണം. ഒന്നെങ്കിൽ നിങ്ങൾ പ്രാർത്ഥിച്ച് സുഖം ആക്കണം അല്ലെങ്കിൽ നിങ്ങൾ ചികിത്സയ്ക്ക് വേണ്ടുന്ന സഹായം ചെയ്യണം.” ഇപ്രാവശ്യത്തെ കൺവെൻഷനോട് അനുബന്ധമായി നടത്തിയ പ്രഭാഷണത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം പ്രസ്താവിച്ചത്.
എന്നാൽ പെന്തക്കോസ്തു സമൂഹത്തിൽ നിന്ന് സമ്മിശ്ര പ്രതികരണം ആണ് അദ്ദേഹത്തിന്റെ പ്രഭാഷണത്തോട് ഉണ്ടായിട്ടുള്ളത്
Comments are closed, but trackbacks and pingbacks are open.