ഐപിസി ഹൈറേഞ്ച് മേഖല പ്രവർത്തന ഉദ്ഘാടനവും പൊതുസമ്മേളനവും നടന്നു
കുമളി : ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഹൈറേഞ്ച് മേഖലയുടെ 2025-2027 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും പൊതുസമ്മേളനവും ഇന്ന് രാവിലെ 10 മണി മുതൽ 1 മണി വരെ ഐപിസി ബെഥേൽ നെറ്റിത്തൊഴു കൊച്ചറയിൽ വച്ച് നടന്നു. മേഖല രക്ഷാധികാരി പാസ്റ്റർ കെ വി വർക്കിയുടെ അധ്യക്ഷതയിൽ പാസ്റ്റർ കെ.സി തോമസ് ( ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ) ഉദ്ഘാടനം ചെയ്തു മുഖ്യസന്ദേശം നൽകി. സുവിശേഷം അറിയിക്കുക എന്നതാണ് ഏതൊരു പ്രസ്ഥാനത്തിന്റെയും പ്രധാന ഉദ്ദേശം. ആ പ്രാധാന്യത മനസ്സിലാക്കി നമ്മൾ ഓരോരുത്തരും സുവിശേഷം എല്ലായിടത്തും എത്തിക്കുവാൻ നമ്മുക്ക് ഒരുമിച്ചു ശ്രമിക്കാമെന്ന് ഉദ്ഘാടന സന്ദേശത്തിലൂടെ പാസ്റ്റർ കെ. സി തോമസ് ആഹ്വാനം ചെയ്തു.മേഖല പ്രസിഡന്റ് പാസ്റ്റർ ഓ. കുഞ്ഞുമോൻ ലഖു സന്ദേശവും നൽകി.
അഡോണായി ഗോസ്പൽ സിംങ്ങേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകി.
പാസ്റ്റർ എം. ഐ കുര്യൻ(സെന്റർ മിനിസ്റ്റർ, ഐപിസി കുമളി സെന്റർ), പാസ്റ്റർ ജോസഫ് ജോൺ(ഐപിസി സ്റ്റേറ്റ് കൗൺസിൽ മെമ്പർ), പാസ്റ്റർ ബാബു ജോൺ(ട്രെഷറർ, മേഖല സൺണ്ടേസ്കൂൾ ),പാസ്റ്റർ പ്രയ്‌സൺ ചെറിയാൻ(ട്രഷറര്‍, പിവൈപിഎ മേഖല), സിസ്റ്റർ മേരികുട്ടി മാത്യു(സെക്രട്ടറി, മേഖല സോദരി സമാജം)എന്നിവർ ആശംസകൾ അറിയിച്ചു.
ഉപ്പുതറ,കട്ടപ്പന,കുമളി,
തേക്കടി,ഉടുമ്പൻചോല എന്നിവ ചേർന്നതാണ് ഹൈറേഞ്ച് മേഖല.
പാസ്റ്റർ കെ. വി വർക്കി(രക്ഷാധികാരി), പാസ്റ്റർ ഓ. കുഞ്ഞുമോൻ(പ്രസിഡന്റ്), പാസ്റ്റർ എം. റ്റി തോമസ്, പാസ്റ്റർ എം. ഐ കുര്യൻ, പാസ്റ്റർ കുര്യൻ തോമസ്, പാസ്റ്റർ സി.ഇ ബേബി(വൈസ് പ്രസിഡന്റമാർ) പാസ്റ്റർ കെ. കെ സാംകുട്ടി(സെക്രട്ടറി), പാസ്റ്റർ തോമസ് എബ്രഹാം, ഷിജോ ജോസഫ്(ജോയിന്റ് സെക്രട്ടറിമാർ), രഞ്ജിത്ത് പി. ദാസ്(ട്രെഷറർ), പാസ്റ്റർ ജനാർദ്ദനൻ റ്റി. റ്റി(പബ്ലിസിറ്റി കൺവീനർ) ഐപിസി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ ജോസഫ് ജോൺ(കമ്മറ്റി മെമ്പർ), പാസ്റ്റർ ടോം തോമസ്,ബിജു രാമൽക്കമേട്(പ്രത്യേക ക്ഷണിതാക്കൾ), പാസ്റ്റർ ബിജു എം. ആർ, പാസ്റ്റർ രാജേഷ് ജെ, സുവി. ബിൻസൺ കെ. ബാബു, സഹോദരൻമാരായ ബ്ലെസ്സോ ആന്റണി, റെനിമോൻ ജോസഫ്,കെ. ജെ ഫിലിപ്പോസ്, അഭിലാഷ് പി. സെബാസ്റ്റ്യൻ, ഗബ്രിയേൽ തോമസ്(കമ്മറ്റി അംഗങ്ങൾ)എന്നിവരാണ് മേഖല ഭാരവാഹികൾ.




- Advertisement -
Comments are closed, but trackbacks and pingbacks are open.