കരിയംപ്ലാവ് കൺവൻഷന് അനുഗ്രഹ സമാപ്തി

 

കരിയംപ്ലാവ്: WME ദൈവസഭകളുടെ 76-ാമത് ദേശീയ ജനറൽ കൺവൻഷൻ സംയുക്ത ആരാധനയോടും കത്തൃമേശയോടും കൂടെ കരിയംപ്ലാവ് ഹെബ്രോൻ നഗറിൽ സമാപിച്ചു. കർത്താവിന്റെ മടങ്ങിവരവിനായി വിശ്വാസസമൂഹം പവിത്രതയോടെ കാത്തിരിക്കണമെന്ന് കൺവെൻഷന്റെ സമാപന പൊതുസമ്മേളനത്തിൽ ദൈവസഭ ജനറൽ പ്രസിഡന്റ് റവ. ഡോ. ഒ. എം. രാജുക്കുട്ടി പ്രസ്താവിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൈവസഭ പീഡനകളിലൂടെ കടന്നുപോകുകയാണ്. ഇതിനൊന്നും സഭയെ തകർക്കുവാൻ കഴിയില്ല, എന്തെന്നാൽ ക്രിസ്തുവിന്റെ വീണ്ടുംവരവ് ഏറ്റവും അടുത്തിരിക്കുന്നു. ഇതൊന്നും കണ്ടുകൊണ്ട് വിശ്വാസ സമൂഹം ഭയചകിതരാകരുതെന്നും ഉദ്ബോധിപ്പിച്ചു. മൂല്യച്യുതി സംഭവിക്കുന്ന വർത്തമാന ലോകത്ത് ക്രൈസ്തവ മാനവികത ഉയർത്തിപിടിക്കുവാനും ലോകസമാധാനത്തിനായി പ്രവർത്തിക്കുവാനും ആത്മീയ പ്രസ്ഥാനങ്ങൾക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രാർത്ഥിക്കുന്ന സമൂഹത്തിനു മാത്രമേ വളർച്ചയും വികസനവും കൈവരിക്കാൻ കഴിയുകയുള്ളൂ. യുവതലമുറയെ ക്രിസ്തീയ മൂല്യങ്ങളിൽ വളർത്തുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംയുകത ആരാധനയുടെ ഭാഗമായി നടന്ന കത്തൃമേശക്ക് പാസ്റ്റർ ഒ.എം. രാജുക്കുട്ടിയുടെ നേത്യത്വത്തിൽ 40 സീനിയർ ദൈവദാസൻമാർ നേതൃത്വം നൽകി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഗൾഫ്, അമേരിക്ക, യു.കെ. എന്നിവിടങ്ങളിൽ നിന്ന് വിശ്വാസികൾ പങ്കെടുത്തു. സെലസ്റ്റ്യൽ റിഥം ബാൻഡ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി. ഒരാഴ്ച്ച നീണ്ടുനിന്ന കൺവൻഷനിലെ വിവിധ പ്രോഗ്രാമുകൾക്ക് പാസ്റ്റർ ജയിംസ് വി. ഫിലിപ്പ്, പാസ്റ്റർ എം.എം മത്തായി, പാസ്റ്റർ സി.പി. ഐസക്ക്, സിസ്റ്റർ സൂസൻ രാജുക്കുട്ടി, പ്രൊഫ. ഡോ.എം.കെ. സുരേഷ്, പ്രൊഫ. ഷാനോ പി. രാജ് എന്നിവർ നേത്യത്വം നൽകി. യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ കുടിവെള്ളവും ശീതളപാനീയവും വിതരണം ചെയ്തു. സൺഡേ സ്കൂൾ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഗിലെയാദ് ഫസ്റ്റ് എയ്ഡ് സെന്ററും പ്രവർത്തിച്ചു. 77-ാമത് കരിയംപ്ലാവ് കൺവൻഷൻ 2026 ജനുവരി 5 മുതൽ 11 വരെ ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കുന്നതായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.