ആൾക്കൂട്ട ബഹളങ്ങളല്ല ക്രൈസ്തവ ആത്മീയത, ദൈവജനത്തിന്റെ ലക്ഷ്യം നിത്യത മാത്രം; പാസ്റ്റർ ഒ എം രാജുക്കുട്ടി

പ്രവചന വിഷയങ്ങളെ അടിസ്ഥാനപെടുത്തി പാസ്റ്റർ ഒ എം രാജുക്കുട്ടിയുടെ ശക്തമായ പ്രഭാഷണം.

 

കരിയംപ്ലാവ്: ദൈവവചന ഉപദേശ നിലപാടിൽ മായംകലർത്തി ആളെക്കൂട്ടുന്നതല്ല ക്രൈസ്ത ആത്മീയതയെന്നും, വീണ്ടെടുക്കപ്പെട്ട ദൈവജനത്തിന്റെ ലക്ഷ്യം കർത്താവിന്റെ മടങ്ങിവരവ് മാത്രമാണന്നും പാസ്റ്റർ ഒ എം രാജുക്കുട്ടി പ്രസ്താവിച്ചു. കഴിഞ്ഞ 76 വർഷങ്ങൾ ദൈവവചന നിലപാടിൽനിന്ന് വ്യതിചലിക്കാതെ ലോകത്തോട് നിർമ്മല സുവിശേഷം വിളിച്ചുപറഞ്ഞ ആത്മീയകൂട്ടായ്മയാണ് കരിയംപ്ലാവ് കൺവൻഷനെന്നും അദ്ദേഹം പ്രസ്താവിച്ചു. കർത്താവിന്റെ വരവ് ആസന്നമായെന്നും തിരുവചന അടിസ്ഥാനത്തിൽ ജീവിക്കുവാൻ വിശ്വാസ സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കരിയംപ്ലാവ് കൺവൻഷന്റെ ആറാംദിനം രാത്രിയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
WME ജന.സെക്രട്ടറി പാസ്റ്റർ ജയിംസ് വി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. റാന്നി UPF സപ്ലിമെന്റ് പാസ്റ്റർ തഞ്ചാവൂർ വില്യംസിന് നൽകി പ്രകാശനം ചെയ്തു. പാസ്റ്റർ ജാൻസൺ ജോസഫ്, സുവി. ജെറിൻ രാജുക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ സെലസ്റ്റ്യൽ റിഥം ബാൻഡ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.
ഞായറാഴ്ച്ച സംയുക്ത ആരാധനയോടും കത്തൃമേശയോടും കൂടെ കൺവൻഷൻ സമാപിക്കും. പാസ്റ്റർ ഒ എം രാജുക്കുട്ടിയുടെ നേതൃത്വത്തിൽ സെന്റെർ പാസ്റ്റർമാർ കത്തൃമേശക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.