സാമൂഹിക വളർച്ച ദൃഡമാകണമെങ്കിൽ സ്ത്രീകൾ കരുത്തരാക്കണം ; സിസ്റ്റർ സൂസൻ രാജുക്കുട്ടി

 

കരിയംപ്ലാവ്: സാമൂഹിക വളർച്ചയും സമൂഹത്തിന്റെ അടിത്തറയും ദൃഡവുമാകണമെങ്കിൽ സ്ത്രീകൾ കരുത്തരാക്കണമെന്ന് സിസ്റ്റർ സൂസൻ രാജുക്കുട്ടി പ്രസ്താവിച്ചു. സ്ത്രീ മുന്നേറ്റത്തിനു ക്രൈസ്തവസഭകൾ എടുക്കുന്ന നിലപാട് വളരെ വലുതാണ് എന്നും സൂസൻ രാജുക്കുട്ടി അറിയിച്ചു. 76മത് കരിയംപ്ലാവ് കൺവൻഷനിൽ WME ലേഡീസ് ഫെല്ലോഷിപ്പിന്റെ വാർഷിക സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു.
സിസ്റ്റർ ഷൈനി ജാൻസൺ അധ്യക്ഷത വഹിച്ചു. മദർ ചിന്നമ്മ രാജൻ ആശംസ അറിയിച്ചു. മദർ കുഞ്ഞുമോൾ തോമസ് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. ലേഡീസ് ഫെല്ലോഷിപ്പ് ഡയറക്ടർ ബോർഡ് മെമ്പർ ഡോ. സൗമ്യ സുരേഷ് സ്വാഗതപ്രസംഗം നടത്തി. ലേഡീസ് ഫെല്ലോഷിപ്പ് ഡയറക്ടർ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.