പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയും കുറ്റക്കാരാണെന്ന് കോടതി ; ഇരുവർക്കും 5 വർഷതടവും 25000/- രൂപ പിഴയും
ഉത്തർപ്രദേശ്: മതപരിവർത്തന നിരോധന നിയമം ആരോപിച്ച് നടന്നവാദത്തിന് ശേഷം നടന്ന വിചാരണയ്ക്കിടെ പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയും കുറ്റക്കാരാണെന്ന് ഉത്തർപ്രദേശ് കോടതി. ഇരുവർക്കും 5 വർഷതടവും 25000/- രൂപ പിഴയും ശിക്ഷ വിധിച്ചു. വൈകിട്ട് 4 മണികഴിഞ്ഞാണ് കോടതി ഉത്തരവ് ഉണ്ടായത്.
ഇന്ന് തന്നെ 2 പേരെയും അക്ബർപൂർ ജയിലിലേക്ക് മാറ്റും.
പാസ്റ്റർ ജോസ് ഉത്കണ്ഠയും സമ്മർദ്ദവും അനാരോഗ്യവും മൂലം ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു., അദ്ദേഹത്തിന്റെ ഭാര്യ ഷീജ പോലീസ് കസ്റ്റഡിയിലുമായിരുന്നു.
2023 ജനുവരി 24-ന് ജലാൽപൂരിൽ ഒരു ഭവന പ്രാർത്ഥന നടക്കുമ്പോഴാണ് ഒരു സംഘം ആളുകൾ വന്ന് യോഗം തടസ്സപ്പെടുത്തുകയും മതപരിവർത്തനാരോപണം ഉന്നയിക്കുകയും തുടർന്ന് പോലീസ് പാസ്റ്റർ ജോസിനെയും ഷീജയെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഉത്തർപ്രദേശിലെ അംബേദ്കർ നഗറിലെ ജയിലിൽ ആയിരുന്ന ഇവർക്ക് ഇടക്കാലത്ത് ജാമ്യം അനുവദിച്ചെങ്കിലും അവരെ ജയിലിൽ നിന്നും പുറത്തേക്ക് വിടാതെ കാലതാമസം വരുത്തിയിരുന്നു,
അകാരണമായി ക്രൈസ്തവർക്കെതിരെ ഇത്തരത്തിലുള്ള അറസ്റ്റ് ഉത്തർപ്രദേശിൽ വർദ്ധിക്കുകയാണ്.
Comments are closed, but trackbacks and pingbacks are open.