ചിറ്റാർ : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കേരള നടനത്തിലും ഹയർ സെക്കന്ററി വിഭാഗം കന്നഡ പദ്യം ചൊല്ലലിലും എ ഗ്രേഡ് നേടി ചിറ്റാറിന്റെ അഭിമാനമായി മാറിയ വിസ്മയ സുജിത്തിനും, മെറിൻ റോയിക്കും ജിഎച്ച്എസ്എസ് ചിറ്റാർ 2000-2005 (UP-HS) ബാച്ച് സൗഹൃദ കൂട്ടായ്മയുടെ സ്നേഹോപഹാരം നൽകി അനുമോദിച്ചു.
ചിറ്റാർ തട്ടുപാറക്കൽ സുജിത്തിന്റെയും സൗഹൃദ കൂട്ടായ്മയുടെ അംഗം കൂടെയായ സുജിതയുടെയും മകൾ ആണ് വിസ്മയ.
ചിറ്റാർ തൈക്കൂട്ടത്തിൽ റോയിയുടെയും ഷിജിയുടെയും മകൾ ആണ് മെറിൻ.
അനുമോദന യോഗത്തിൽ പ്രസിഡന്റ് പ്രമോൻ വി കെ, ട്രഷറർ അജീഷ് ഈ തോമസ്, ഗ്രൂപ്പ് അംഗങ്ങളായ സുമിത് ബാബു, ലിജോ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
Comments are closed, but trackbacks and pingbacks are open.